കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ ബാക്കി നിരവധി പേര്‍; പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രാലയം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്ത് 11 കോടി പേര്‍ ഒന്നാം ഡോസ് വാക്‌സിനെടുത്തെങ്കിലും രണ്ടാം വാക്‌സിനെടുക്കേണ്ട കലാവാധി കഴിഞ്ഞിട്ടും വാക്‌സിനെടുക്കാത്തവര്‍ നിരവധി പേരുണ്ടെന്ന് കണക്കുകള്‍. 3.92 കോടിയിലധികം പേര്‍ രണ്ടാം ഡോസ് എടുക്കാന്‍ ആറാഴ്ചയില്‍ കൂടുതല്‍ കാലതാമസം വരുത്തിയിട്ടുണ്ടെന്നും 1.57 കോടി ആളുകള്‍ നാലോ അഞ്ചോ ആഴ്ച വൈകിയെന്നും, 1.50 പേര്‍ നാലാഴ്ച വരെ വൈകിയെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

co

സമീര്‍ വാങ്കഡെയുടെ ചൂട് ഷാരൂഖ് ഖാനും അറിഞ്ഞു.... ആര്യന് മുമ്പ്, നഷ്ടം വന്നത് ലക്ഷങ്ങള്‍സമീര്‍ വാങ്കഡെയുടെ ചൂട് ഷാരൂഖ് ഖാനും അറിഞ്ഞു.... ആര്യന് മുമ്പ്, നഷ്ടം വന്നത് ലക്ഷങ്ങള്‍

ഏകദേശം 3.38കോടി ആളുകള്‍ രണ്ട് ഡോസ് വാക്‌സിനെടുക്കാന്‍ വൈകിയെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെയും പ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. രണ്ടാമത്തെ ഡോസിന്റെ കാലാവധി കഴിഞ്ഞ ഗുണഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കോവിഷീല്‍ഡിന് 12 ആഴ്ചയും കോവാക്സിന് നാലാഴ്ചയുമാണ് ഒന്നും രണ്ടും ഡോസ് തമ്മിലുള്ള ഇടവേള. കോവിഡ് വരുന്നതില്‍ നിന്ന് രക്ഷ നേടാനും ആശുപ്ത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് രക്ഷ നേടാനും വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

ടിജിന്‍ അനുഭവിച്ചത് പൊലീസിന്റെ മൂന്നാം മുറ; നീതി കിട്ടിയത് രണ്ടുവര്‍ഷത്തിന് ശേഷം, സംഭവം ഇങ്ങനെടിജിന്‍ അനുഭവിച്ചത് പൊലീസിന്റെ മൂന്നാം മുറ; നീതി കിട്ടിയത് രണ്ടുവര്‍ഷത്തിന് ശേഷം, സംഭവം ഇങ്ങനെ

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 49 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ വൈകിയത്. രണ്ട് ഡോസുകള്‍ക്കുള്ള നിശ്ചിത ഇടവേള കഴിഞ്ഞതിന് ശേഷവും വാക്‌സിനെടുക്കാന്‍ വൈകിയവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരവധി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഉയര്‍ന്ന ജനസംഖ്യയില്‍ 76 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സുധാകരൻ വിവാദം: യാത്രക്കാരൻ സീറ്റ് മാറിയിരുന്നാൽ, വിമാനം താഴെപോകുമോ? ചിലപ്പോൾ... ജെക്കബ് കെ ഫിലിപ് എഴുതുന്നുസുധാകരൻ വിവാദം: യാത്രക്കാരൻ സീറ്റ് മാറിയിരുന്നാൽ, വിമാനം താഴെപോകുമോ? ചിലപ്പോൾ... ജെക്കബ് കെ ഫിലിപ് എഴുതുന്നു

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

ലക്ഷദ്വീപ്, സിക്കിം, ഗോവ, ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, മിസോറാം, ദാമന്‍ ദിയു, അരുണാചല്‍ പ്രദേശ്, ജമ്മു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 50 ശതമാനത്തിലധികം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കതിയതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ 94 കോടി മുതിര്‍ന്നവരില്‍ നിന്നും 32 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയാതായി അധിതര്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ നല്‍കിയ 103.53 കോടി പേര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കിയത്.

പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

English summary
Many more to take the second dose; Ministry of Health urges special attention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X