കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലെ 30 ശതമാനം ചെറുപ്പക്കാര്‍ക്കും വായിൽ ക്യാന്‍സര്‍! എന്താണ് കാരണം?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവിലെ 30 ശതമാനം ചെറുപ്പക്കാര്‍ക്കും വായില്‍ ക്യാന്‍സറെന്ന് റിപ്പോര്‍ട്ടുകള്‍. പുകവലിയും പുകയില ഉപയോഗവും തന്നെ കാരണം. ഇന്‍ഡസ് ഹെല്‍ത്ത് നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം ലഭിച്ചത്. 2015 ജനുവരിക്കും 2016 ഏപ്രിലിനും ഇടയിലായി 13,800 പേരില്‍ നിന്നാണ് ഇന്‍ഡസ് ഹെല്‍ത്ത് വിവരങ്ങള്‍ ശേഖരിച്ചത്.

ഹൈദരാബാദ് കളിക്കാര്‍ നൈസ് ഗയ്‌സ്.. ഗംഭീര്‍ ലക്ഷ്യം വെച്ചത് കോലിയെ? ട്വിറ്ററിൽ പ്രതിഷേധം!

കൗമാരപ്രായത്തില്‍ തന്നെ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയവരാണ് മാരക രോഗത്തിന് അടിപ്പെട്ടിരിക്കുന്നവരില്‍ കൂടുതലും. 25 ശതമാനം മുതല്‍ 30 ശതമാനം വരെയുള്ള ചെറുപ്പക്കാര്‍ ഇപ്പോള്‍ തന്നെ വായിലെ ക്യാന്‍സറിന് അടിപ്പെട്ടിരിക്കുകയാണത്രെ. 10 മുതല്‍ 12 ശതമാനം വരെയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

skin-

നഗരത്തിലെ സ്ത്രീകളിലെ പുകവലി ഞെട്ടിപ്പിക്കുന്ന തരത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് പഠനം പറയുന്നത്. തന്നെ കാണാനെത്തുന്ന 100 ല്‍ മൂന്ന് പേരെങ്കിലും പുകവലിക്കുന്നവരാണ് എന്ന് ക്ലൗഡ് നയന്‍ ആശുപത്രിയിലെ ഡോ. ശോഭ വെങ്കട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും ഗര്‍ഭിണിയാകുന്നതിന് പിന്നാലെ പുകവലി ഉപേക്ഷിക്കുന്നുണ്ട്. എന്നാലും നേരത്തെ വലിച്ചതും കുഞ്ഞിന് അപകടകരമായി ബാധിക്കാനിടയുണ്ട്.

<strong>ഉമ്മന്‍ ചാണ്ടിയോ... അതൊരു ജിന്നാണ് ബഹന്‍.... പോളിങ് ട്രോളിങ് മ്യാരകം!!!</strong>ഉമ്മന്‍ ചാണ്ടിയോ... അതൊരു ജിന്നാണ് ബഹന്‍.... പോളിങ് ട്രോളിങ് മ്യാരകം!!!

31 കാരനായ നവീന്‍ നാവിന്റെ പകുതിയാണ് പുകവലി കാരണം നഷ്ടപ്പെട്ടത്. ഏഴ് വര്‍ഷമായി നിര്‍ത്താതെ പുകവലിക്കുന്നു ഈ ചെറുപ്പക്കാരന്‍. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ച നാവിന്റെ ഭാഗങ്ങളുമായിട്ടാണ് നവീന്‍ കഴിയുന്നത്. നവീന്‍ ഇപ്പോള്‍ പുകവലി നിര്‍ത്തി പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം. 33 കാരനായ സെന്തില്‍ കുമാറിനാകട്ടെ, പുകയില ഉപയോഗം നല്‍കിയത് നാലാം സ്‌റ്റേജിലുള്ള കാന്‍സറാണ്.

English summary
Report says 30% of Bengaluru youth under risk of oral cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X