കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടി

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണിപ്പോള്‍. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയവരെയും അതുവഴി രാജ്യത്തിനുണ്ടായ നഷ്ടവുമാണ് രാഹുല്‍ ഗാന്ധി ചോദ്യവിഷയമാക്കിയത്. അന്ന് പക്ഷേ, ധനമന്ത്രി ഈ ചോദ്യത്തിന് മറുപടി നല്‍കിയില്ല. ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിരിക്കുന്നു.

ബാങ്കുകളെ പറ്റിച്ച് മുങ്ങിയ 50 പ്രമുഖരുടെ പേരുകളും മോദി സര്‍ക്കാര്‍ ഇവരുടെ വായ്പകള്‍ എഴുതി തള്ളി എന്ന വിവരവും പുറത്തായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. വിവരാവകാശ നിയമം പ്രകാരം ലഭിച്ച മറുപടിയിലാണ് 69000ത്തോളം കോടി രൂപ കേന്ദ്രം എഴുതി തള്ളിയെന്ന് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പറയുന്നു, ഏഴ് ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ എഴുതി തള്ളിയെന്ന്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ആര്‍ബിയില്‍ നിന്നുള്ള വിവരം

ആര്‍ബിയില്‍ നിന്നുള്ള വിവരം

മുംബൈയിലെ പൊതുപ്രവര്‍ത്തകന്‍ സാകേത് ഗോഖലെ ഫെബ്രുവരി 16നാണ് ആര്‍ബിഐക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. വായ്പ തിരിച്ചടയ്ക്കാത്ത 50 പ്രമുഖരുടെ പേരും അവരുടെ വായ്പയുടെ നിലവിലെ സ്ഥിതിയുമാണ് അദ്ദേഹം ചോദിച്ചത്. ഇതിന് ആര്‍ബിഐ നല്‍കിയ മറുപടിയാണ് കോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്.

68607 കോടി രൂപ

68607 കോടി രൂപ

68607 കോടി രൂപയാണ് വായ്പ തിരിച്ചടയ്ക്കാത്തത് മൂലം എഴുതി തള്ളിയതെന്ന് ആര്‍ബിഐ സമ്മതിക്കുന്നു. മെഹുല്‍ ചോസ്‌കി, നീരവ് മോദി, വിജയ് മല്യ ഉള്‍പ്പെടെയുള്ള പ്രമുഖരും ഇതില്‍പ്പെടും. ഇവരെല്ലാം രാജ്യം വിട്ടിരിക്കുകയാണ്. ഈ വിവരം പുറത്തുവന്നതോടെ രാഹുല്‍ ഗാന്ധി ശക്തമായ ഭാഷയില്‍ രംഗത്തെത്തി.

ഏഴ് ലക്ഷത്തോളം കോടി രൂപ

ഏഴ് ലക്ഷത്തോളം കോടി രൂപ

പ്രമുഖ വ്യവസായികളില്‍ നിന്ന് കിട്ടാനുള്ള ഏഴ് ലക്ഷത്തോളം കോടി രൂപയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എഴുതി തള്ളിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2014 മുതല്‍ 2019 വരെയുള്ള കണക്കാണിതെന്നും കോണ്‍ഗ്രസ് പറയുന്നു. കൊറോണ കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.

രാഹുല്‍ പറയുന്നത്

രാഹുല്‍ പറയുന്നത്

വായ്പ എടുത്ത് മുങ്ങിയ 50 പേരുടെ വിവരമാണ് താന്‍ പാര്‍ലമെന്റില്‍ ചോദിച്ചത്. അന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കിയില്ല. ഇപ്പോള്‍ ആര്‍ബിഐ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. ഒട്ടേറെ ബിജെപി സുഹൃത്തുക്കളാണ് പട്ടികയിലുള്ളതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

വളച്ചുകെട്ടില്ലാത്ത ചോദ്യം

വളച്ചുകെട്ടില്ലാത്ത ചോദ്യം

വളച്ചുകെട്ടില്ലാത്ത ചോദ്യമാണ് താന്‍ ഉന്നയിച്ചിരുന്നത്. രാജ്യത്തെ പറ്റിച്ച് കടന്നുകളഞ്ഞ 50 പേര്‍ ആരൊക്കെ. ഇപ്പോള്‍ എല്ലാം വ്യക്തമായിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇത്രയും കോടി രൂപ എഴുതി തള്ളിയത് ആരെ സഹായിക്കാനാണ് എന്ന ചോദ്യവും ഇവിടെ ബാക്കിയാകുകയാണ്.

എന്തിനാണ് വേണ്ടെന്ന് വച്ചത്

എന്തിനാണ് വേണ്ടെന്ന് വച്ചത്

എന്തിനാണ് ഇത്രയും പേര്‍ നല്‍കാനുള്ള കോടികള്‍ വേണ്ടെന്ന് വച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീവ് സുര്‍ജേവാല ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ നയമാണ് ഇവിടെ പൊളിയുന്നത്. പ്രധാനമന്ത്രി മൗനം വെടിയണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

Recommended Video

cmsvideo
കൊവിഡ് കാലത്ത് വന്‍ അഴിമതിയുമായി മോദി | Oneindia Malayalam
 സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ പണമില്ല

സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ പണമില്ല

രാജ്യം മൊത്തം കൊറോണക്കെതിരെ യുദ്ധത്തിലാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിന്റെ പക്കല്‍ പണമില്ലത്രെ. എന്നാല്‍ ബാങ്ക് വായ്പ എടുത്ത് തട്ടിപ്പ നടത്തിയവര്‍ നല്‍കാനുള്ള പണം എഴുതി തള്ളാം. അതിന് സര്‍ക്കാരിന്റെ പക്കല്‍ പണമുണ്ട്.- സുര്‍ജേവാല കുറ്റപ്പെടുത്തി.

English summary
Many of BJP's "friends"; Rahul Attack Modi on Laon Waive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X