കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ട്സ്പോട്ടിൽ നൂറ് കണക്കിന് പേർ തെരുവിൽ: ക്ഷേത്ര കമ്മറ്റിക്കെതിരെ കേസ്, മുന്നറിയിപ്പ് മറികടന്നു..

Google Oneindia Malayalam News

ബെംഗളൂരു: കർണാടകത്തിൽ ലോക്ക് ഡൌൺ ലംഘിച്ച് നൂറ് കണക്കിന് പേർ തെരുവിൽ. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിലൊന്നായ കലബുറഗിയിലാണ് സംഭവം. വ്യാഴാഴ്ച സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ രഥോത്സവാഘോഷത്തിനായാണ് കർണാടകത്തിൽ ആൾക്കൂട്ടം നിറഞ്ഞെത്തിയത്. ഉത്സവം ഉൾപ്പെടെയുള്ള പരിപാടികൾക്ക് രാജ്യത്ത് കർശന വിലക്കുപ്പോഴാണ് ലോക്ക്ഡൌൺ ചട്ടങ്ങൾ കാറ്റിൽപ്പറത്തി ആൾക്കൂട്ടമെത്തിയത്.

ദുബായ്: ജോലി നഷ്ടപ്പെട്ടാലും വർഷാന്ത്യം വരെ താമസ സ്ഥലത്ത് തുടരാം; ആശ്വാസ പ്രഖ്യാപനവുമായി സർക്കാർ!! ദുബായ്: ജോലി നഷ്ടപ്പെട്ടാലും വർഷാന്ത്യം വരെ താമസ സ്ഥലത്ത് തുടരാം; ആശ്വാസ പ്രഖ്യാപനവുമായി സർക്കാർ!!

മൂന്ന് കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഹോട്ട്സ്പോട്ടുകളിലൊന്നായ കലബുറഗിയിൽ നിന്നാണ് രാജ്യത്തെ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ക്ഷേത്ര കമ്മറ്റിക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 143, 269 വകുപ്പുകൾ പ്രകാരം ക്ഷേത്രത്തിൽ ഒത്തുകൂടിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേ സമയം ഘോഷയാത്ര നടത്തിയത് ക്ഷേത്ര കമ്മറ്റിയാണോ മറ്റുള്ളവരാണോ എന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. നേരത്തെ നടന്ന യോഗത്തിൽ ഉത്സവം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ഉത്സവം നടത്തുകയായിരുന്നു.

lockdown16-1586260515

കർണാടകത്തിൽ ഒരു ദിവസത്തിനിടെ 34 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി. ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചക്കും ഇടയിലുള്ള കണക്കുകളാണിത്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റ് പ്രകാരം രോഗ ബാധിതരുടെ എണ്ണം 279 ൽ നിന്ന് 313 ലേക്ക് ഉയർന്നിട്ടുണ്ട്. ബെഗലാവിയിൽ 17 പേർക്കും ബെംഗളൂരുവിൽ അഞ്ച് പേർക്കും മൈസൂരുവിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗഡാഗ്, കലബുറഡി എന്നിവിടങ്ങളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബെംഗളൂവും മൈസൂരുവും ഒഴികെയുള്ള ഇടങ്ങളിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടിട്ടാണ്.

ഒരു 66 കാരൻ ബുധനാഴ്ച ബെംഗളൂരുവിൽ രോഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 13 ആയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ ഏപ്രിൽ ഒമ്പതിന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിൽ 10 വരെ വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ഇദ്ദേം കഴിഞ്ഞത്. പിന്നീട് രോഗം മൂർച്ഛിച്ചതോടെ ബുധനാഴ്ച മരിക്കുകയായിരുന്നു. മാർച്ച് 12ന് മണിപ്പൂരിൽ നിന്നാണ് ഇയാൾ ബെംഗളൂരുവിലെത്തിയത്.

English summary
Many people attends temple festival karnataka Coronavirus hotspot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X