കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ പന്തൽ തകർന്ന് 14 മരണം: അപകടം ക്ഷേത്രത്തിലെ പന്തൽ കാറ്റിലും മഴയിലും തകർന്ന്!!

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനിൽ ക്ഷേത്രത്തിലെ പന്തൽ തകർന്ന് 14 പേർ മരിച്ചു. 50നടുത്ത് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ബാർമറിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. റാണി ഭട്ടിയാണി ക്ഷേത്രത്തിലെ പരിപാടിയ്ക്കായി സ്കൂൾ ഗ്രൌണ്ടിൽ തയ്യാറാക്കിയ പന്തലാണ് കനത്ത മഴയിലും കാറ്റിലും തകർന്നുവീണത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും പലരുടേയും നില ഗുരുതരമാണ്.

കൂടുതല്‍ രാജ്യങ്ങള്‍ ഇറാന്‍ വ്യോമ പാത ഒഴിവാക്കുന്നു; സൗദി വിമാനങ്ങള്‍ വഴി മാറി സഞ്ചരിക്കുംകൂടുതല്‍ രാജ്യങ്ങള്‍ ഇറാന്‍ വ്യോമ പാത ഒഴിവാക്കുന്നു; സൗദി വിമാനങ്ങള്‍ വഴി മാറി സഞ്ചരിക്കും

പന്തൽ തകർന്നതോടെ സ്ഥലത്തുണ്ടായിരുന്ന ജനറേറ്ററുകളിൽ നിന്ന് ഷോക്കേറ്റ് പലരും പന്തലിന് അടിയിൽപ്പെടുകയായിരുന്നുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ടും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് പ്രാദേശിക ഭരണകൂടം നേതൃത്വം നൽകുന്നതായും പരിക്കേറ്റവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കി വരുന്നതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

pandaal-collapse-1

കാറ്റ് ശക്തമായതോടെ രാം കഥ മിഡ് വേയിൽ ജനങ്ങളെ തടഞ്ഞുനിർത്തി പതുക്കെ പോകാൻ പരിപാടിയുടെ സംഘാടകൻ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജില്ലാ അധികൃതർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും നേതൃത്വം നൽകിയത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. സംഭവം ദൌർഭാഗ്യകരമാണെന്നും ജീവൻ നഷ്ടപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്നും കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തുു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

English summary
People dies in tent collapse in Rajastan, many injures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X