ഭഗൽപൂരിൽ പുഴയിൽ ബോട്ട് മുങ്ങി: നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു!!
ഭഗൽപൂർ: ഭഗൽപ്പൂരിൽ പുഴയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. ഭഗൽപ്പൂരിലെ നൌഗച്ചിയയിൽ വ്യാഴാഴ്ചയാണ് സംഭവം. ഏകദേശം നൂറ് പേരോളമാണ് ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ഗംഗാ നദിയിൽ വെച്ചുണ്ടായ അപകടത്തിൽ കാണാതായ 15 പേരെ ഇതിനകം തന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ബോട്ട് പെട്ടെന്ന് മുങ്ങിത്തുടങ്ങി, രക്ഷാപ്രവർത്തകർ എങ്ങനെയാണ് എന്നെ രക്ഷിച്ചതെന്ന് എനിക്കോർമയില്ലെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളുടെ പ്രതികരണം. ഏകദേശം നൂറോളം ആളുകളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് രക്ഷപ്പെട്ട രേണു ദേവിയുടെ പ്രതികരണം. നിരവധി പേരാണ് തങ്ങളുടെ ബന്ധുക്കളെയും ഉറ്റവരെയും കാണാതായതോടെ നിരാശരായിട്ടുള്ളത്. പോലീസും പ്രാദേശിക ഭരണകൂടവുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.












Click it and Unblock the Notifications