കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 മരണം: 25 പേർക്ക് പരിക്ക്, ബസ് മറിഞ്ഞത് 200 അടി താഴ്ചയിലേക്ക്!!

Google Oneindia Malayalam News

ഭോപ്പാൽ: സംവരണത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിനെ തുടർന്ന് ഭോപ്പാലിൽ നിരോധനാജ്ഞ. രാജ്യത്ത് സംവരണത്തിനെതിരെ ചില സംഘടനകള്‍‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതോടൊണ് നീക്കം. ഭോപ്പാലില്‍‍ അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി 6000 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഏപ്രിൽ‍ പത്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എന്നാൽ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയില്‍ ഭാരത് ബന്ദിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്ന് ഭോപ്പാൽ കമ്മീഷണർ അജത്ശത്രു ശ്രീവാസ്തവ വ്യക്തമാക്കി. രാജ്യത്ത് ജാതി അധിഷഠിതമായി വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും നടപ്പിലാക്കുന്ന സംവരണത്തിനെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

അപകടത്തിൽ 20 സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി ഹിമാചൽ‍ പ്രദേശ് വിദ്യഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് സ്ഥിരീകരിച്ചിട്ടുണ്ട്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞതെന്നാണ് മാധ്യമറിപ്പോർട്ടുകള്‍. പരിക്കേറ്റവരെ നൂർപൂരിലെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ക്ലാസ് കഴിഞ്ഞ് കൂട്ടികളെ ഇറക്കാൻ പോകുന്ന വഴിയാണ് ബസ് അപകടത്തിൽപ്പെടുന്നത്.

himachalbusacciden

ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് എന്‍ഡിടിവിയും റിപ്പോർട്ട് ചെയ്യുന്നു. അപകടവിവരമറിഞ്ഞതോടെ ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് ഉടൻ തന്നെ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതായും സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Twenty schoolchildren were killed when the school bus they were travelling in fell into a gorge in Himachal Pradesh's Kangra district, news agency ANI reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X