കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ആക്രമണം:15ജവാന്മാര്‍ കൊല്ലപ്പെട്ടു

  • By Aswathi
Google Oneindia Malayalam News

റാഞ്ചി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് ജവാന്മാരടക്കം ഇരുപത് പേര്‍ കൊല്ലപ്പെട്ടു. ഒരു അസിസ്റ്റന്റ് കമ്മീഷ്ണറും സുഭാഷ് എന്ന ഇന്‍സ്‌പെക്ടറും 11 സി ആര്‍ പി ഭടന്മാരും നാല് പൊലീസുകാരും ഇതില്‍പ്പെടുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തരയോടെ ജഗ് ദല്‍പൂരിലെ ടോംഗോപാല്‍ നിബിഡ വനപ്രദേശത്ത് തെരച്ചിലിനായി ചെന്ന മുപ്പത് സി പി ആര്‍ക്കാരും 14 പൊലീസുകാരും ഉള്‍പ്പെടുന്ന സുരക്ഷ സൈനിക സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

terrorist

സുരക്ഷാ സംഗത്തെ വളഞ്ഞ് മാവോയിസ്റ്റുകള്‍ ബോംബെറിയുകയായിരുന്നു. 200 ഓളം മാവോയിസ്റ്റുകള്‍ ആക്രണണത്തിലുണ്ടായിരുന്നതായി ഛത്തീസ്ഗഢ് എ ഡി ജി പി മുകേഷ് ഗുപ്ത പറഞ്ഞു. മാവോയിസ്റ്റുകള്‍ കുഴിബോംബുകള്‍ വച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ സൈനികര്‍ അവിടെ വളയുക ബുദ്ധിമുട്ടള്ളതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം നടന്ന ജീരം പാലിക് സമീപത്ത് വച്ചാണ് ചൊവ്വാഴ്ചയും ആക്രമണമുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ദന്തേവാഡയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ഉന്നത തല യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലിയരുത്താന്‍ വൈകിട്ട് ദില്ലിയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി അനില്‍ ഗ്വോസാമിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഛത്തീസ്ഗഢില്‍ കൂടുതല്‍ കേന്ദ്രസേനയെ അയയ്ക്കാന്‍ തീരുമാനമായി.

English summary
Less than a month before India goes to the polls, Maoist rebels ambushed a group of soldiers in the restive state of Chhattisgarh Tuesday, killing 15, including one civilian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X