ബെംഗളൂരുവിനെ മുള്‍മുനയിലാക്കി മോഷണ സംഘങ്ങള്‍: പട്ടാപ്പകല്‍ കവര്‍ച്ച! അന്വേഷണം തുടങ്ങി
ബെംഗളൂരു: നഗരത്തില്‍ മോഷണം വര്‍ദ്ദിച്ചുവരികയാണ്. വിലകൂടിയ ബൈക്കുകള്‍ മോഷ്ടിക്കുന്ന ഒരു സംഘം കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്.എച്ച്എസ്ആര്‍, ലേഔട്ട്, പാരപ്പന അഗ്രഹാര ഭാഗങ്ങളില്‍ നിന്നു ബൈക്ക് മോഷണം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ കവര്‍ച്ചക്കാരെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ബൈക്ക് മോഷണം പോലെ തന്നെ പിടിച്ചുപറിയും കവര്‍ച്ചയും നഗരത്തിന്റെ പ്രശ്‌നമാണ്.
ഇടക്കാലത്ത് ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘത്തെകുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു.സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചായിരുന്നു കേസുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.അതുപോലെ തന്നെ ഇപ്പോള്‍ ബൈക്കിലെത്തി മൊബൈല്‍ ഫോണുകളും കവരുന്ന സംഘം നഗരത്തില്‍ വ്യാപകമെന്നു പോലീസ് ജാഗ്രത നിര്‍ദേശം നല്‍കുന്നു.കഴിഞ്ഞ ദിവസം എച്ച് എസ് ആര്‍ ലേ ഔട്ടിനു സമീപം യുവാവിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന മോഷ്ടാവിനെ ജനക്കൂട്ടം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതായി വാര്‍ത്ത പുറത്തുവന്നിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ സംഭവമുണ്ടായി കെ ആര്‍ റോഡിനു സമീപം കാല്‍ നടയായി സഞ്ചരിച്ച ഋഷികേഷ് എന്ന യുവാവിന്റെ റെഡ്മി ഫോര്‍ മൊബൈല്‍ ,ബൈക്കില്‍ കുതിച്ചുവന്ന മോഷ്ടാവ് പെട്ടെന്ന് തട്ടിയെടുത്തു.എന്നാല്‍ യുവാവിന്റെ നില വിളികേട്ട് ഓടി കൂടിയ ജനകൂട്ടം മോഷ്ടാവിനെ രക്ഷപെടാന്‍ അനുവദിക്കാതെ പിടികൂടുകയായിരുന്നു.

ഹോസൂര്‍ റോഡില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണും ഇതേ രീതിയില്‍ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഓടികൂടിയതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു.ഫോണുകള്‍ മോഷണം പോയാല്‍ എളുപ്പം കണ്ടെത്താന്‍ കഴിയുന്ന ന്യൂതന രീതികള്‍ വിപണിയില്‍ ആവിഷ്‌കരിച്ചതിനാല്‍ ഇടക്കാലത്ത് ഇത്തരം കവര്‍ച്ചകള്‍ കുറവായിരുന്നു ..എന്നിരുന്നാലും കരിച്ചന്തകള്‍ കേന്ദ്രീകരിച്ചു ഇതിനെ മറികടക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ലഭ്യമാണെന്ന് സൈബര്‍ വിദഗ്ദര്‍ പറയുന്നു.












Click it and Unblock the Notifications