തന്റെ മാങ്ങ കഴിച്ച സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളുണ്ടായെന്ന് ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെ
മുംബൈ: കുഞ്ഞുങ്ങളില്ലാത്തവര്‍ സന്താന സൗഭാഗ്യത്തിനായി നിരവിധി ചികിത്സാ രീതികള്‍ നടത്താറുണ്ട്. ആയൂര്‍വേദവും അലോപ്പതിയും ഒക്കെ സന്താനസൗഭാഗ്യത്തിനായി ദമ്പതിമാര്‍ പരീക്ഷിക്കാറുണ്ട്. എന്നാലിപ്പോഴിതാ സന്താനസൗഭാഗ്യത്തിനായി വ്യത്യസ്തമായ ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഹിന്ദുത്വ നേതാവായ സംഭാജി ഭിഡെ. അതും പ്രത്യേകിച്ച് ആണ്‍കുട്ടികളെ ലഭിക്കാനായി താന്‍ നട്ടുവളര്‍ത്തിയ മാവില്‍ നിന്നുള്ള മാങ്ങകഴിക്കുക എന്ന നിര്‍ദ്ദേശമാണ് സംഭാജി ഭിഡെ മുന്നോട്ട് വയ്ക്കുന്നത്.
തന്റെ തോട്ടത്തിലെ മാവില്‍ നിന്നുള്ള മാങ്ങ കഴിച്ച നിരവധി ആണ്‍കുട്ടികളുണ്ടായി. മാങ്ങകള്‍ പോഷകസമൃദ്ധമാണ് എന്നായിരുന്നു ഭിഡെയുടെ പ്രസംഗം. രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. കുപ്രസിദ്ധ ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷാഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ നേതാവണ് സംഭാജി ഭിഡെ. കഴിഞ്ഞ ദിവസം നാസിക്കില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കേയായിരുന്നു സംഭോജി ഭിഡെയുടെ മാങ്ങാ പരാമര്‍ശം.

നേരത്തെ ആര്‍എസ്എസില്‍ സജീവമായിരുന്ന ഭിഡെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുളളവരോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. നേരത്തെ ആര്‍എസ്എസിലും സജീവമായിരുന്നു ഭിഡെ. ഭീമ കെറിഗാവ് കലാപത്തിന് പിന്നിലെ മുഖ്യആസൂത്രകരില്‍ ഒരാളെന്ന് ആരോപിക്കപ്പെടുന്ന ഭിഡയെ അറസ്റ്റ് ചെയ്യണമെന്ന് നിരവധി ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് വരെ അറസ്റ്റ് ഉണ്ടായിട്ടില്ല.












Click it and Unblock the Notifications