• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹോട്ടലിൽ പണിയെടുത്തു, ഭക്ഷണമില്ലാതെ കഴിഞ്ഞു;ഓട്ടോ ഡ്രൈവറുടെ മകൾ ഇന്ന് മിസ് ഇന്ത്യ റണ്ണറപ്പ്

ദില്ലി: ദില്ലി: 2020 ലെ മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയ മാനസിയേക്കാൾ ഇന്ന് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്ന മറ്റൊരു പേരുണ്ട്, മന്യ സിംഗ്,ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകൾ, 2020 ലെ മിസ് ഇന്ത്യ റണ്ണറപ്പ്. കഷ്ടപ്പാടിന്റെ കഠിനവഴികൾ താണ്ടി റണ്ണറപ്പ് കിരീടത്തിൽ മന്യ തിളങ്ങുമ്പോൾ അവൾക്ക് പറയനാനുള്ളത് വിജയ വഴിയിലേക്കുള്ള തന്റെ കഠിനാധ്വാനത്തിൻറെ കഥ കൂടിയാണ്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ് സ്വന്തം ജീവിതകഥ മന്യ പറഞ്ഞത്. ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ താൻ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ താൻ കിലോമീറ്ററുകളോളം നടന്നു. എന്റെ രക്തവും വിയർപ്പും കണ്ണീരും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യമായി മാറുകയായിരുന്നു. ഒരു റിക്ഷാ ഡ്രൈവറുടെ മകളായതിനാൽ എനിക്ക് കുട്ടിക്കാലത്ത് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ചെറു പ്രായത്തിൽ തന്നെ എനിക്ക് ജോലി ചെയ്യേണ്ടി വന്നു. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് ഞാൻ പഠിക്കാനുള്ള പണം കണ്ടെത്തിയത്. ഞാൻ പുസ്തകങ്ങൾക്കായി കൊതിച്ചു, പക്ഷേ ഭാഗ്യം എനിക്ക് അനുകൂലമായിരുന്നില്ല.

മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ

അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്.എനിക്കുവേണ്ടി എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. പതിനാലാം വയസ്സിൽ ഞാൻ വീട്ടിൽ നിന്ന് ഓടിപ്പോയി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്, അവർ പറ‍്ഞു. വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി ആത്മാർത്ഥമായി പരിശ്രമിക്കാനും തയ്യാറായാൽ നമ്മെ ആർക്കും തടയാനാവില്ലെന്നും മന്യ കുറിച്ചു.

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

cmsvideo
  Parvathy Thiruvothu against fake news

  പൂഞ്ഞാറിൽ തന്ത്രം മാറ്റി ജോർജ്.. ഷോൺ അല്ല താൻ തന്നെ സ്ഥാനാർത്ഥി; 35000 വോട്ടുകൾക്ക് ജയിക്കുമെന്നും പിസി

  കര്‍ഷക സമരങ്ങളില്‍ സജീവമാകാന്‍ രാഹുല്‍ ഗാന്ധി; രാജസ്ഥാനില്‍ ട്രാക്ടര്‍ റാലികളില്‍ പങ്കെടുക്കും

  English summary
  Manya Singh Miss India 2020 Runner Up Reveals Her Life Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X