മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; സംഘത്തിലെ മൂന്നുപേർ ഓടിരക്ഷപ്പെട്ടു
ബെംഗളൂരു: കർണാടകയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാംബിലു പ്രദേശത്ത് ആയിരുന്നു ഏറ്റുമുട്ടൽ. ശൃഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ വിക്രം ഗൗഡയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2016 ൽ നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോവാദി കമാൻഡർ ആണ് വിക്രം. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയായ വിക്രം ഗൗഡ ദക്ഷിണേന്ത്യയിലെ പ്രധാന നേതാവായിരുന്നു. ആന്റി നക്സൽ ഫോഴ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു ഓപ്പറേഷൻ.

മാവോയിസ്റ്റുകൾ സീതാംബിലുവിലുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ആന്റി നക്സൽ ഫോഴ്സ് പ്രദേശത്ത് എത്തിയത്. അവിടെ നടത്തിയ തിരിച്ചിലിലാണ് വിക്രം ഗൗഡയെയും സംഘത്തേയും കണ്ടെത്തിയത്, വിക്രം ഗൗഡെ ഒഴികെയുള്ളവർ ഓടിരക്ഷപ്പെട്ടു.
മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവർ ആണ് രക്ഷപ്പെട്ടത്. കേരളത്തിൽ നിന്ന് രണ്ട് മാസം മുമ്പാണ് ഇവർ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് ആന്റി നക്സൽ ഫോഴ്സ് പറയുന്നത്. സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരിച്ചൽ ഊർജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications