ചോദ്യം ചെയ്യല്‍ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചെന്ന് മാവോയിസ്റ്റ് ഷൈന
കോയമ്പത്തൂര്‍: ഒരു സ്ത്രീയെന്ന നിലയിലുള്ള പരിഗണനപോലും തരാതെ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യലെന്ന് ഒരാഴ്ച മുന്‍പ് പോലീസ് പിടിയിലായ മോവോസ്റ്റ് സംഘത്തിലെ ഏക വനിത ഷൈന. കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാനെത്തിയതിനിടെയാണ് അവര്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കോടതിയിലും ഷൈന പോലീസിന്റെ പീഡനത്തെക്കുറിച്ച് പരാതി ബോധിപ്പിച്ചു.
കൊയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ തമിഴ്‌നാട്ടിലെ പ്രത്യേക കേന്ദ്രത്തില്‍ കേരള പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനിടെ കൊലപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി മാവോയിസ്റ്റ് അനൂപ് പറഞ്ഞു. ആന്ധ്രയില്‍ ഉണ്ടായതുപോലെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന് കേരള പോലീസ് ഭീഷണിപ്പെടുത്തിയതായാണ് അനൂപിന്റെ വെളിപ്പെടുത്തല്‍.

തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് കസ്റ്റഡിയിലാണ് കേരള പോലീസ് ഇവരെ ചോദ്യം ചെയ്യാനെത്തിയത്. അഞ്ചംഗ സംഘം അറസ്റ്റിലായെങ്കിലും പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പോരാട്ടം അവസാനിക്കുന്നില്ലെന്ന് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാവോയിസ്റ്റ് തലവന്‍ രൂപേഷ് അടക്കമുള്ളവരെയാണ് കൊയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചത്. ഇവരെ ജൂണ്‍ മൂന്നാം തീയതിവരെ റിമാന്‍ഡ് ചെയ്തു. പോലീസ് പീഡിപ്പിക്കുകയാണെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുതരാന്‍ ഹര്‍ജി നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി ജില്ലാ പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications