കർഷക പ്രക്ഷോഭത്തിലും മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറി? പ്രക്ഷോഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു
ദില്ലി: കർഷക പ്രക്ഷോഭത്തിലുള്‍പ്പടെ നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങള്‍ നുഴഞ്ഞ് കയറിയെന്ന് റിപ്പോർട്ട്. മവോയിസ്റ്റ് സംഘടന തങ്ങളുടെ അനുഭാവികൾക്ക് രാജ്യത്തുടനീളമുള്ള നഗര കേന്ദ്രങ്ങളിൽ സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി പുറത്തിറക്കിയിട്ടുണ്ടെന്നും സർക്കാറിനെതിരെ മറ്റ് സംഘടനകളില്‍ നുഴഞ്ഞ് കയറി പരസ്യമായും രഹസ്യമായും പ്രക്ഷോഭങ്ങളും ജനകീയ വിപ്ലവങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടില്‍ പറയുന്നത്.

സെപ്തംബർ 21 നും 27 നും ഇടയിൽ പാർട്ടിയുടെ 18-ാം വാർഷികം വലിയ ആവേശത്തോടെ തന്നെ ആഘോഷിക്കാൻ ഗ്രാമ, നഗര മേഖലകളിലെ യൂണിറ്റുകളോടും മാവോയിസ്റ്റുകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. പാർട്ടിയുടെ 18-ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയിൽ നിന്ന് പാർട്ടി അണികൾക്കും വിപ്ലവകാരികൾക്കും ഒരു സന്ദേശം' എന്ന തലക്കെട്ടിലാണ് 21 പേജുള്ള രേഖ പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള 'ജനങ്ങളുടെ മുന്നേറ്റത്തെ' നയിക്കാനും പ്രകോപിപ്പിക്കാനും നുഴഞ്ഞുകയറാനും തങ്ങളുടെ പരമോന്നത ബോഡിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാനും തങ്ങളുടെ അംഗങ്ങളോടും അനുഭാവികളോടും സഹകരിച്ച് പ്രവർത്തിക്കുന്നവരോടെ പിന്തുണക്കുന്നവരോടും ബഹുജന അധിഷ്‌ഠിത പരസ്യവും രഹസ്യവുമായ കമ്മിറ്റികളോടും സംഘടനകളോടും രേഖയില്‍ അഭ്യർത്ഥിക്കുന്നു.

ഒഡീഷ, തെലങ്കാന തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഛത്തീസ്ഗഡിലെ സിലിംഗർ പോലുള്ള ഗ്രാമപ്രദേശങ്ങളിലും 'യുണൈറ്റഡ് ആക്ഷൻ ഫോറം' വഴി നിരവധി പ്രക്ഷോഭങ്ങളിലേക്ക് നുഴഞ്ഞുകയറാൻ പാർട്ടിയുടെ രഹസ്യ പ്രവർത്തനങ്ങൾ സഹായിച്ചതായും രേഖയില്‍ പറയുന്നു.

കഴിഞ്ഞ വർഷം തലസ്ഥാനത്ത് നടന്ന കർഷക പ്രക്ഷോഭത്തിൽ തങ്ങളുടെ നുഴഞ്ഞ് കയറ്റിന്റെ വിജയം കേന്ദ്ര കമ്മിറ്റി രേഖയില്‍ അടിവരയിടുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കർഷകപ്രക്ഷോഭത്തെ അക്രമാസക്തമായ രീതിയിലേക്ക് നയിക്കാന്‍ ഈ നുഴഞ്ഞ് കയറ്റംകൊണ്ട് സാധിച്ചു. അതുപോലെ, 'അഗ്നിവീർ' പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറുന്നതിനെക്കുറിച്ചും രേഖയില്‍ പരാമർശിക്കുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

മാവോയിസ്റ്റുകൾ ഇപ്പോൾ നഗര കേന്ദ്രങ്ങളിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഗഡ്ചിരോളി എസ്പി അങ്കിത് ഗോയലിനെ ഉദ്ധരിച്ചുകൊണ്ടും റിപ്പോർട്ട് അവകാശപ്പെടുന്നു. ഉൾപ്രദേശങ്ങളിൽ അവരുടെ ബഹുജന അടിത്തറയ്ക്കും പിന്തുണക്കും ഗണ്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നഗര യൂണിറ്റുകളിൽ നിന്നുള്ള പോലീസുകാർക്ക് ബോധവൽക്കരണം നൽകുന്നുണ്ടെന്ന് സ്റ്റേറ്റ് ആന്റി നക്‌സൽ ഓപ്പറേഷൻസ് (എഎൻഒ) സെല്ലിന്റെ തലവൻ കൂടിയായ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സന്ദീപ് പാട്ടീലും വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications