മാവോവാദികള്‍ ഗ്രാമീണര്‍ക്കായി റോഡ് നിര്‍മ്മിച്ചു
റാഞ്ചി:കയ്യില്‍ യന്ത്രത്തോക്ക്, കമ്പിളികൊണ്ടോ ഷാളുകൊണ്ടോ മറച്ച മുഖം, തീക്ഷ്ണമായ കണ്ണുകള്‍... മാവോ വാദികള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക ഇതൊക്കെയാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാവോവാദമാണെന്നാണ് നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒക്കെ പറയുന്നത്.
പോലീസുകാരേയും രാഷ്ട്രീയക്കാരേയും വന്‍കിട മുതലാളിമാരേയും വെടിവച്ച് കൊല്ലാന്‍ മാത്രമല്ല, നേരിട്ട് നാട്ടിലിറങ്ങി സഹായം ചെയ്യാനും തങ്ങള്‍ക്ക് കഴിയും എന്നാണ് ഝാര്‍ഖണ്ഡിലെ മാവോവാദികള്‍ തെളിയിച്ചിരിക്കുന്നത്. റോഡ് നിര്‍മിക്കാന്‍ ഗ്രാമീണര്‍ക്കൊപ്പം കൂടിയാണ് മാവോവാദികള്‍ തങ്ങളുടെ ജനകീയ മുഖം വെളിവാക്കിയത്.

ഝാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ആണ് സംഭവം. റോഡ് നിര്‍മിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത് മാവോ വാദികള്‍ ആണോ അതോ ഗ്രാമവാസികളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും രണ്ട് കൂട്ടരും ഒരുമിച്ച് ചേര്‍ന്നാണ് പണി പൂര്‍ത്തിയാക്കിയത്. റോഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് തങ്ങള്‍ മുന്നിട്ടിറങ്ങിയതെന്നാണ് മാവോവാദികളുടെ വാദം.
അല്ലെങ്കില്‍ തന്നെയും മാവോവാദികളാണ് രാജ്യത്തിന്റെ പ്രധാന പ്രശ്‌നം എന്നൊക്കെ പറയുന്നത് ഒരുതരം രാഷ്ട്രീയ കളിയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്തായാലും മാവോവാദികളുടെ ജനകീയ ഇടപെടലിനെ ഒരു വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കൂടുതല്‍ വേരോട്ടം ഉണ്ടാക്കാനുള്ള ശ്രമമാണോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications