കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

  • By Mithra Nair
Google Oneindia Malayalam News

റായ്പൂര്‍: ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസിന്റെ പ്രത്യേക ദൗത്യസേനയിലെ പ്ലാറ്റൂണ്‍ കമാന്‍ഡറുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. 12 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഡോര്‍ണാപാലിനും ചിന്താഗുഫക്കുമിടയിലുള്ള പിദ്‌മേദ് ഗ്രാമത്തിനടുത്ത് വനത്തില്‍ ശനിയാഴ്ച രാവിലെ 10ഓടെയായിരുന്നു ഏറ്റുമുട്ടല്‍.

ആന്ധ്രപ്രദേശുമായുള്ള അതിര്‍ത്തിമേഖലയിലേക്ക് തിരച്ചിലിനായി പോയ 61 അംഗ സംഘത്തിനുനേരെ 100ഓളം വരുന്ന മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ രണ്ടു മണിക്കൂറോളം നീണ്ടു.

-raipur-naxals-a

പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ശങ്കര്‍ റാവു, ഹെഡ് കോണ്‍സ്റ്റബ്ള്‍മാരായ രോഹിത് സോറി, മനോജ് ബാഗെല്‍, മോഹന്‍ ഉയ്ക്, കോണ്‍സ്റ്റബ്ള്‍മാരായ രാജ്കുമാര്‍ മാര്‍കം, കിരണ്‍ ദേശ്മുഖ്, രാജ്മാന്‍ നേതം എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റാണ് എല്ലാവരും മരിച്ചത്.

പോലീസുകീരുടെ ആയുധങ്ങളും കൊള്ളയടിച്ചിട്ടുണ്ട്. മാവോവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടോഎന്നത് വ്യക്തമല്ല. കൂടുതല്‍ തിരച്ചിലിനായി സി.ആര്‍.പി.എഫിന്റെ രണ്ട് സംഘങ്ങളെ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്.

English summary
Seven policemen were killed and 10 injured in an ambush by Maoists in the hilly terrain of Chhattisgarh’s Sukma district on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X