കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകള്‍ മൂന്ന് എംഎല്‍എമാരെ തട്ടിക്കൊണ്ടുപ്പോയി

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്ത് മാവോയിസ്റ്റ് ആക്രമണം വീണ്ടും. മൂന്ന് എംഎല്‍എമാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി. ആന്ധ്രയിലെ വിശാഖപട്ടണത്തിലാണ് സംഭവം നടക്കുന്നത്. തെലുങ്കു ദേശം പാര്‍ട്ടി നേതാക്കളെയാണ് തട്ടിക്കൊണ്ടു പോയത്.

ജികെ വീഥി മണ്ഡലം പ്രസിഡന്റ് മമിദി ബാലയ്യ പഡല്‍, ടിഡിപി ജില്ലാ എക്‌സ്‌ക്യുട്ടീവ് അംഗം മുക്തല മഹേഷ്, ടിഡിപി ജന്മഭൂമി കമ്മിറ്റി അംഗം വന്ദനം ബാലയ്യ എന്നിവരാണ് മാവോയിസ്റ്റിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. ആന്ധ്രാ-ഓഡീഷ അതിര്‍ത്തിയിലെ ബോക്‌സൈറ്റ് ഖനനം നിര്‍ത്തിവെക്കാന്‍ മാവോയിസ്റ്റുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

maoists

മാവോയിസ്റ്റുമായുള്ള ചര്‍ച്ചയ്ക്ക് എംഎല്‍എമാര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാരെ കടത്തിയത്. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയ കാര്യം വൈകിയാണ് പൊലീസ് അറിയുന്നത്.

ബോക്‌സൈറ്റ് ഖനനത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴ്, ഒക്ടോബര്‍ 13 തിയതികളിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

English summary
Tension gripped in Visakhapatnam agency as well as the Telugu Desam Party (TDP) leaders in Andhra Pradesh when a group of Maoists allegedly kidnapped three TDP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X