ആന്ധ്രപ്രദേശ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മരിച്ചവരുടെ എണ്ണം 24 ആയി
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 24 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 24 മാവോയിസ്റ്റുകളും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആന്ധ്രാ ഒഡീഷ അതിര്‍ത്തിയ്ക്ക് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
മാല്‍ക്കന്‍ഗിരിയില്‍ നിന്ന് 10 മീറ്റര്‍ അകലെയുള്ള മാവോയിസ്റ്റ് ക്യാമ്പാണ് സുരക്ഷാ സേന ആക്രമിച്ചത്. ക്യാമ്പിനുള്ളില്‍ അറുപതോളം മാവോയിസ്റ്റുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ഔദ്യോഗിക വിവരം. പ്രദേശത്ത് ഉന്നത മാവോയിസ്റ്റ് നേതാക്കാളുടെ യോഗം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് ഞായറാഴ്ച രാത്രി മുതല്‍ തന്നെ പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.

വെടിമരുന്നുകളും എകെ 47 തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളും സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് നിഗമനം. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് മാല്‍ക്കന്‍ഗിരി.
18 Maoists killed in Odisha
— Michael Vasanth (@Michael_Vasanth) October 24, 2016
Eighteen members of the banned CPI (Maoist) were killed in an encounter with a combi… https://t.co/nI1uLtjsf4












Click it and Unblock the Notifications