കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളില്‍ മാവോയിസ്റ്റ് അധ്യാപകര്‍, പാഠ്യവിഷയം ആയുധപരിശീലനം

  • By Sruthi K M
Google Oneindia Malayalam News

ബാസ്റ്റര്‍: ഛത്തീസ്ഗഢിലെ സ്‌കൂളുകളില്‍ മാവോയിസ്റ്റ് അധ്യാപകര്‍ എത്തി. ആദിവാസി മേഖലകളിലെ സ്‌കൂളുകളാണ് മാവോയിസ്റ്റുകള്‍ കയ്യടക്കിയിരിക്കുന്നത്. മാവോയിസ്റ്റ് അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയം ആയുധപരിശീലനമാണ്. മാവോയിസ്റ്റുകള്‍ കുട്ടികളെ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരീശിലനം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രതൃക്ഷപ്പെട്ടു.

സ്‌കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും അനാസ്ഥയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമായത്. സ്‌കൂളുകളില്‍ അധ്യാപകര്‍ സ്ഥിരമായി ജോലിക്ക് വരാറില്ലെന്നാണ് ആരോപണം. ഇതാണ് മാവോയിസ്റ്റുകള്‍ ദുരുപയോഗം ചെയ്യുന്നത്. വളര്‍ന്നുവരുന്ന കുട്ടികളെ മവോയിസ്റ്റ് ചിന്താഗതിയില്‍ എത്തിക്കാന്‍ അധികം പ്രയാസമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

maoist

ഇത് ഗുരുതരമായ അവസ്ഥയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വീഡിയോയില്‍ മാവോയിസ്റ്റുകള്‍ കുട്ടികളെ തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കുന്നത് പഠിപ്പിക്കുന്നതായി വ്യക്തമാണ്.

ഛോര്‍കോണ്ടയിലെ സ്‌കൂളുകളാണ് മാവോയിസ്റ്റുകള്‍ ഇപ്പോള്‍ കയ്യടക്കിയിരിക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മാവോയിസ്റ്റുകള്‍ വന്‍തോതില്‍ കുട്ടികളെ ഉപയോഗിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

English summary
Chhattisgarh In a bid to expand their cadre and set up a strong army base of their own, Maoists in Chhattisgarh have replaced teachers in schools to propagate anti-government sentiments among tribal kids.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X