നരേന്ദ്ര മോദിയെ കൊല്ലും..!! തിരഞ്ഞെടുപ്പ് റാലികള്‍ കൊലക്കളമാക്കാന്‍ മാവോയിസ്റ്റുകള്‍.. !!!
മാവോയിസ്റ്റുകൾ പ്രതികാരത്തിന് ഒരുങ്ങുന്നു. മോദിയെ വധിക്കാൻ പദ്ധതിയുള്ളതായി റിപ്പോർട്ട്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനിടെ മോദിയെ വധിക്കാനാണ് മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുന്നത് എന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഒഡിഷയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിന് പ്രതികാരമായാണ് മോദിയെ വധിക്കാനുള്ള പദ്ധതിയെന്നാണ് വിവരം.

മോദി മാത്രമല്ല മാവോയിസ്റ്റുകളുടെ പട്ടികയിലുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്. റിപ്പബ്ലിക് ദിനവും 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ സേനയ്ക്ക് ഇന്റലിജന്‍സ് വിഭാഗം ജാഗ്രത പാലിക്കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദി അടക്കമുള്ള പ്രധാന ബിജെപി നേതാക്കളെല്ലാം വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ഇവരെ ടാര്‍ജറ്റ് ചെയ്യാനാണ് മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നാണറിയുന്നത്. കഴിഞ്ഞ വര്‍ഷം മുപ്പതോളം മാവോയിസ്റ്റ് പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനുമാണ് ഉത്തരവാദികളെന്ന് ആരോപിച്ച് മാവോയിസ്റ്റുകള്‍ ലഘുലേഖകളിറക്കിയിരുന്നു. ഇവരോട് പ്രതികാരം ചെയ്യുമെന്നും മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications