കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വധിക്കാന്‍ നീക്കം; ആസൂത്രണം രാജീവ് വധം മാതൃകയില്‍; പിന്നീല്‍ മാവോയിസ്റ്റുകള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയെ വധിച്ചത് പോലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ വധിച്ചത് പോലെ പൊതുപരിപാടിക്കിയെ നരേന്ദ്രമോദിയെ ബോംബുവെച്ച് വധിക്കാനായിരുന്നു നീക്കമെന്ന് പൂനൈ പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച്ച കോടതിയിലാണ് പൂനൈ പൊലീസ് പ്രധാനമന്ത്രിക്ക് നേരേയുണ്ടായ വധശ്രമത്തേക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. വധശ്രമം വെളിവാക്കുന്ന കത്ത് തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്.

പിന്നില്‍ മാവോയിസ്റ്റ്

പിന്നില്‍ മാവോയിസ്റ്റ്

പ്രധാനമന്ത്രി നരേദ്രമോദിയെ വധിക്കാനുള്ള നീക്കത്തിന് പിന്നില്‍ മാവോയിസ്റ്റു ഗ്രൂപ്പുകളാണെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. മവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായവരില്‍ ഒരാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ കത്ത് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ദളിത് ആക്ടിവിസ്റ്റായ സുധീര്‍വാല, റേണാ വില്‍സണ്‍, ഷോമാ സെന്‍, മാഹേഷ് റാവത്ത്, സുരേന്ദ്ര ഗാഡ്‌ലിങ്ങ്് എന്നിവരേയായിരുന്നു പൂന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. റോണാ വില്‍സണ്‍ന്റെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.

ആയുധത്തിന് നാല് കോടി

ആയുധത്തിന് നാല് കോടി

അറസ്റ്റിന് ശേഷം റോണാ വില്‍സണ്‍ന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു കത്ത് കണ്ടെത്തിയത്. കത്തിന് പുറമെ മറ്റ് നിര്‍ണ്ണായക വിവരങ്ങളും ലഭിച്ചതായി പൊലീസ് പറയുന്നു. ആയുധങ്ങള്‍ വാങ്ങാന്‍ എട്ട് കോടി ആവശ്യമുണ്ടെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. എം-4 തോക്കുകളും 4 ലക്ഷം തിരയും വാങ്ങാനായിരുന്നു എട്ട് കോടി രൂപ. ഇതിന് പുറമെ രാജീവ് ഗാന്ധിയെ വധിച്ചത് പോലെ മറ്റൊരു വധത്തേക്കുറിച്ചു കത്തില്‍ പറയുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു.

മറ്റൊരു രാജീവ് ഗാന്ധി

മറ്റൊരു രാജീവ് ഗാന്ധി

റോണാ വില്‍സണ്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കത്തിലെ 'മറ്റൊരു രാജീവ് ഗാന്ധി'' എന്ന സൂചന പൊലീസ് വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. തീരുമാനം ആത്മഹത്യാപരമായിരിക്കാം, ഒരുപക്ഷെ പരാജയപ്പെടുകയും ചെയ്യാം എന്നിരുന്നാലും പാര്‍ട്ടി പ്രമേയത്തില്‍ ഉറച്ച് നില്‍ക്കണം എന്ന ആഹ്വാനവും കത്തിലുള്ളതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉജ്വല പവാര്‍ കോടതിയില്‍ പറഞ്ഞു.

മോദിയുടെ അവസാനം

മോദിയുടെ അവസാനം

ബീഹാറിലും ബംഗാളിലും വലിയ തരിച്ചടി നേരിടേണ്ടി വന്നെങ്കിലും പതിനഞ്ചിലേറെ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മേദി ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളെ വിജയകരമായി സ്ഥാപിച്ചിരിക്കുകയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ എല്ലാതരത്തിലും പാര്‍ട്ടിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയുന്നാതായി
എഎന്‍ഐ പുറത്ത് വി്ട്ട കത്തിന്റെ കോപ്പിയില്‍ വ്യക്തമാണ്. നമ്മുടെ പലമുതിര്‍ന്ന നേതാക്കളും മോദിയുഗത്തിന് അവസാനം കുറിക്കാനുള്ള ഉറച്ചകാല്‍വെപ്പുകളുമായി മുന്നോട് പോയികൊണ്ടിരിക്കുകയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കെട്ടിച്ചമച്ച ആരോപണം

കെട്ടിച്ചമച്ച ആരോപണം

പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയതാണ്, പൊലീസ് വ്യാജമായി കത്ത് നിര്‍മ്മിച്ച് കോടതിയില്‍ സമര്‍പ്പിക്കുയായിരുന്നെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ വക്കീല്‍ കോടതിയില്‍ പറഞ്ഞു. രാജ്യത്തെ ദളിതുകളുടെ ഉന്നമനത്തിനായി പ്രയത്‌നിക്കുന്നവരെ മാവോയിസ്റ്റ് മുദ്രകുത്തി കേസില്‍പ്പെടുത്തി ജയിലിലടക്കാനാണ് ദളിത് വിരുദ്ധ സര്‍ക്കാറുകളുടെ നീക്കമെന്നും പ്രതിഭാഗം അറിയിച്ചു.

കോടതി തീരുമാനിക്കും

കോടതി തീരുമാനിക്കും

ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. നക്‌സല്‍ ഗ്രൂപ്പുകള്‍ കലാപത്തിന് കോപ്പു കൂട്ടുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്ന് ബിജിപെ ദേശീയ നേതാവ് നളന്‍ കോഹ്ലി പറഞ്ഞു. ഇതിലെ പലഘടകങ്ങള്‍ക്കും രാജ്യത്തെ മുഖ്യധാര പാര്‍ട്ടികളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം സുരക്ഷാ ജീവനക്കാര്‍ അവരുടെ ജോലിയുമായി മുന്നോട്ട് പോകട്ടെ...അവര്‍ക്ക് പറയാനുള്ളതൊക്കെ കോടതി കേള്‍ക്കും,അന്തിമ വിധി കോടതിയുടേതാണെന്നുമായിരുന്നു സിപിഎം നേതാവ് സീതാറം യച്ചൂരിയുടെ പ്രതികരണം.

English summary
maoists were plotting to assassinate pm modi pune police tell court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X