മരട് ഫ്ളാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; പുതിയ സമിതി രൂപീകരിച്ചു
ദില്ലി; മരട് ഫ്ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഫ്ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ആസ്തികള്‍ കണ്ടുകെട്ടുന്നത്. ഫ്ളാറ്റ് നിര്‍മാതാക്കളായ ജയിന് ഹൗസിങ്, ആല്‍ഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, കെപി വര്‍ക്കി ആന്റ് ബില്‍ഡേഴ്സ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിക്ക് സുപ്രീംകോടതി രൂപം നല്കി. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന് നായരാണ് സമിതി അധ്യക്ഷന്‍. സംസ്ഥാന സര്‍ക്കാരാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ഒക്ടോബര്‍ 25ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
ഒഴിയാന്‍ തയ്യാറായ ഫ്ളാറ്റ് ഉടമകള്‍ക്ക് നാല് ആഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇനി പുതിയ സമിതി തീരുമാനിക്കുന്ന നഷ്ടപരിഹാരത്തുക ഇതിനേക്കാള്‍ കൂടിയാല്‍ ബാക്കി തുകയും നല്‍കും. ഞായറാഴ്ചയാണ് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ തുടങ്ങുക. ഇതിന്റെ മുന്നോടിയായി വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
നഷ്ടപരിഹാരം സര്‍ക്കാരാണ് ആദ്യം നല്‍കുക. പിന്നീട് ഈ തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും. നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങിയതായി നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications