കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; പുതിയ സമിതി രൂപീകരിച്ചു

Google Oneindia Malayalam News

ദില്ലി; മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ആസ്തികള്‍ കണ്ടുകെട്ടുന്നത്. ഫ്‌ളാറ്റ് നിര്‍മാതാക്കളായ ജയിന്‍ ഹൗസിങ്, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, കെപി വര്‍ക്കി ആന്റ് ബില്‍ഡേഴ്‌സ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

Win

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരാണ് സമിതി അധ്യക്ഷന്‍. സംസ്ഥാന സര്‍ക്കാരാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ഒക്ടോബര്‍ 25ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

കേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനംകേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനം

ഒഴിയാന്‍ തയ്യാറായ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നാല് ആഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇനി പുതിയ സമിതി തീരുമാനിക്കുന്ന നഷ്ടപരിഹാരത്തുക ഇതിനേക്കാള്‍ കൂടിയാല്‍ ബാക്കി തുകയും നല്‍കും. ഞായറാഴ്ചയാണ് ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ തുടങ്ങുക. ഇതിന്റെ മുന്നോടിയായി വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

നഷ്ടപരിഹാരം സര്‍ക്കാരാണ് ആദ്യം നല്‍കുക. പിന്നീട് ഈ തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും. നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങിയതായി നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിരുന്നു.

English summary
Maradu Flat Case: SC Appoints Compensation Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X