പാര്‍ട്ടിയ്ക്കിടെ നടന്‍ വില്ലനായി, മാനം പോകാതെ നടി രക്ഷപ്പെട്ടു, ഇതായിരുന്നോ നടന്‍റെ യഥാര്‍ത്ഥ മുഖം?
മുംബൈ: കൊമേഡിയനും പ്രമുഖ ടെലിവിഷന്‍ പരിപാടിയായ 'കോമഡി നൈറ്റ് വിത്ത് കപില്‍ ശര്‍മ്മ' യുടെ അവതാരകനുമായ കപില്‍ ശര്‍മ്മയ്‌ക്കെതിരെ ആരോപണവുമായി മറാത്തി നടി രംഗത്ത്. ഒരു പാര്‍ട്ടിയ്ക്കിടെ കപില്‍ ശര്‍മ്മ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി.
മറാത്തി നടിയായി ദീപാലി സയ്യാദ് ആണ് ബോളിവുഡ് താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മറാത്തി ഫിലിം ഫെസ്റ്റിവല്‍ 2015 നോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയിലാണ് കപില്‍ ദീപാലിയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചത്.

കപില്‍ ശര്‍മ്മ
പാര്‍ട്ടിയ്ക്കിടെ പല സ്ത്രീകളോടും കപില്‍ ശര്‍മ്മ അപമര്യാദയായി പെരുമാറിയെന്നാണ് പറയുന്നത്

നടി
തന്നെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിയ്ക്കുകയും അടുത്തിടപഴകാന്‍ ശ്രമിയ്ക്കുകയും ചെയ്‌തെന്നാണ് നടി പറയുന്നത്

എന്തിന്
കപിലിനെ ഒരു പരിചയവുമില്ലാത്ത താന്‍ എന്തിന് അയാളോടൊപ്പം നൃത്തം ചെയ്യണമെന്ന് നടി ചോദിയ്ക്കുന്നു.

കപില്‍
പാര്‍ട്ടിയില്‍ സംഭവിച്ചതിലൊക്കെ തനിയ്ക്ക് കുറ്റബോധമുണ്ടെന്ന് കപില്‍ ശര്‍മ്മ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു

ദൃക്‌സാക്ഷികളും
ദീപാലിയോട് അടുത്തിടപഴകാനും നൃത്തം ചെയ്യാനും കപില്‍ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികളും പറയുന്നു.












Click it and Unblock the Notifications