കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ കോണ്‍ഗ്രസില്‍ മാത്രം; മുതിര്‍ന്ന ബോളിവുഡ് നടി അസ്വാരി ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. എന്‍സിപിയുമായി സഖ്യം രൂപീകരിക്കിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനത്തെ 48 സീറ്റുകളില്‍ 25 ലേറെ സീറ്റുകളില്‍ വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്‍ഡിഎയില്‍ ശിവസേന ഉയര്‍ത്തുന്ന വെല്ലുവിളികളും നേരത്തെ കോണ്‍ഗ്രസ് അനുകൂലഘടകമായി കണക്കാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ശിവസേന-ബിജെപി സഖ്യത്തില്‍ ധാരണയായിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് കോണ്‍ഗ്രസിന് കരുത്ത് പകര്‍ന്നുകൊണ്ട് സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന ബോളിവുഡ് നടി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. വിശദാംശംങ്ങള്‍ ഇങ്ങനെ..

അസ്വാരി ജോഷി

അസ്വാരി ജോഷി

വര്‍ഷങ്ങളോളം ബോളിവുഡ് സിനിമാ മേഖലയില്‍ നിറഞ്ഞ് നിന്നിരുന്ന മുതിര്‍ന്ന മറാത്തി നടി അസ്വാരി ജോഷിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമേഖലയില്‍നിന്ന് വിട്ടു നിന്നിരുന്ന അസ്വാരി ജോഷി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേരുന്നകാര്യം പ്രഖ്യാപിച്ചത്.

സ്വാഗതം ചെയ്തു

സ്വാഗതം ചെയ്തു

ബിഗ്ബോസ് 10 വിന്നറും യുവനടിയുമായ ശില്‍പ ഷിന്‍ഡേ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അസ്വാരി ജോഷിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരിക്കുന്നത്. മുബൈ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ നടിയെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

സ്വീകരണം ഒരുക്കും

സ്വീകരണം ഒരുക്കും

അടുത്ത ദിവസം തന്നെ മുംബൈയില്‍ അസ്വാരി ജോഷിക്ക് വലിയ സ്വീകരണം ഒരുക്കുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം അറിയിക്കുന്നു. സിനിമാ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന അസ്വാരി ജോഷിയുടെ കടന്നുവര് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം

സാധാരക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുവെന്ന് അസ്വാരി ജോഷി അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കരുത്തു പകരം. രാജ്യത്ത് പ്രതിപക്ഷസഖ്യത്തിന്‍റെ നേതൃസ്ഥാനം കോണ്‍ഗ്രസിന് തന്നെയാണെന്നും അസ്വാരി ജോഷി പറഞ്ഞു.

ആദ്യം ശില്‍പ ഷിന്‍റെ

ആദ്യം ശില്‍പ ഷിന്‍റെ

ഈ മാസം ആദ്യമായിരുന്നു സെലിബ്രിറ്റി താരമായ ബിഗ് ബോസ് മത്സരാര്‍ത്ഥി ശില്‍പ ഷിന്‍റെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്
.ഹിന്ദിയിലെ പ്രമുഖ സീരിയലിലെ നടി കൂടിയാണ് ശില്‍പ. പ്രിയങ്ക ഗാന്ധിയടക്കമുള്ളവരെ കടന്നുവരവ് കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി പകരുമെന്നയിരുന്നു ഷിന്‍റെ അവകാശപ്പെട്ടത്.

ടെലിവിഷന്‍ രംഗത്ത്

ടെലിവിഷന്‍ രംഗത്ത്

മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ചയ് നിരുപത്തിന്‍റെ സാന്നിധ്യത്തിലാണ് നടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 42 കാരിയായ നടി 1999ലാണ് ടെലിവിഷന്‍ രംഗത്തെത്തിയത്. ഹൈക്കോടതി ജഡ്ജിയായിരുന്നു സത്യദേവ് ഷിന്‍റോയാണ് ശില്‍പയുടെ പിതാവ്.

ബാബിയിലൂടെ

ബാബിയിലൂടെ

ഹിന്ദിയിലെ പ്രമുഖ സീരിയലായിരുന്ന ബാബിയിലൂടെയാണ് അറിയപ്പെടുന്ന താരമായി ശില്‍പ വളര്‍ന്നത്. എന്നാല്‍ കരാര്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ശില്‍പയ്ക്ക് ഷോയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശില്‍പയുടെ പിന്‍മാറ്റം.

ബിഗ് ബോസില്‍

ബിഗ് ബോസില്‍

എന്നാല്‍ ശില്‍പ്പയുടെ പിന്‍മാറ്റം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് 2017 ല്‍ ബിഗ് ബോസ് ഹിന്ദിയുടെ ഭാഗമായ ഷിന്‍റെ വീണ്ടും പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ബിഗ് ബോസിന്‍റെ ആ സീസണിലെ വിജയിയും ഷില്‍പ ഷിന്‍റെയായിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ

സെലിബ്രേറ്റികളുടെ കടന്നുവരവ് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഷിന്‍റേയും അസ്വാരി ജോഷിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യവും ഏവരും ഉറ്റു നോക്കുന്നുണ്ട്. ഷിന്‍റേയെ മത്സരിപ്പിക്കുന്ന കാര്യ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

സര്‍വേ

സര്‍വേ

മഹാരാഷ്ട്രയിൽ കോൺഗ്രസ് - എൻ സി പി സഖ്യം 28 സീറ്റ് നേടുമെന്നും ബിജെപി 20 സീറ്റിലൊതുങ്ങുമെന്നുമായിരുന്നു എബിപി-സീവോട്ടല്‍ സര്‍വെ ഫലം വ്യക്തമാക്കിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 23 സീറ്റായിരുന്നു എന്‍ ഡി എ നേടിയത്. അന്ന് എന്‍ സി പി - യു പി എ സഖ്യം സ്വന്തമാക്കിയത് വെറും നാല് സീറ്റായിരുന്നു.

അസ്വാരി ജോഷി

ട്വീറ്റ്

English summary
Marathi actress Asawari Joshi joins Congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X