കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ ഡേക്ക് എതിരായ അവകാശലംഘന പ്രമേയത്തിന് സുപ്രീംകോടതി സ്‌റ്റേ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കളിയാക്കി ട്വീറ്റ് ചെയ്തതിന് എഴുത്തുകാരി ശോഭാ ഡെക്ക് എതിരെ മഹാരാഷ്ട്ര നിയമസഭയില്‍ കൊണ്ടുവന്ന അവകാശലംഘന പ്രമേയം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ശോഭാ ഡേയുടെ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി. നിയമസഭയുടെ നടപടിയില്‍ കോടതി വിശദീകരണം തേടിയിട്ടുണ്ട്.

മറാത്തി സിനിമകള്‍ മഹാരാഷ്ട്രയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിര്‍ബന്ധപൂര്‍വം പ്രദര്‍ശിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ കളിയാക്കിയാണ് ശോഭാ ഡേ ട്വീറ്റ് ചെയ്തത്. തങ്ങള്‍ സ്‌നേഹിച്ച മഹാരാഷ്ട്ര ഇതല്ലെന്ന് പറഞ്ഞ ശോഭാ ഡേ ബീഫ് മുതല്‍ സിനിമവരെ മുഖ്യമന്ത്രി അനാവശ്യമായ കൈകടത്തലുകള്‍ നടത്തുകയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.

shobhaade

ഇത് മറാത്തികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായിക്ക് ബജറ്റ് സമ്മേളനത്തില്‍ ശോഭാ ഡേക്ക് എതിരെ പ്രമേയം കൊണ്ടുവന്നത്. ഇതിനെതിരെയായിരുന്നു ശോഭാ ഡേ കോടതിയെ സമീപിച്ചത്. സംഭവത്തില്‍ ശോഭാ ഡേക്കെതിരെ മഹാരാഷ്ട്രയിലെങ്ങും ശിവസേന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ശോഭാ ആന്റി എന്ന പേരില്‍ ശിവസേനയുടെ മുഖപത്രത്തില്‍ മുഖപ്രസംഗം എഴുതുകയും ശിവസേന പ്രവര്‍ത്തകര്‍ ശോഭാ ഡെയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിക്കുകുയും ചെയ്തിരുന്നു. ശോഭാ ഡേക്കെതിരായ പ്രമേയം സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ രാജ്യത്തെ പൗരന്മാര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം കോടതി ശരിവെക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സി.എ സുന്ദരം പറഞ്ഞു.

English summary
Marathi film row: SC stays privilege motion against Shobha De
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X