കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് റാവത്ത് വേതാളം.... വെറും ജോക്കറാണ്, യുദ്ധ മുഖം തുറന്ന് മറാത്ത ദിനപത്രം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത അടയുന്നു. ബിജെപിയും ശിവസേനയും തമ്മില്‍ വാക് പോര് ആരംഭിച്ചിരിക്കുകയാണ്. ഇതിലേക്ക് ആര്‍എസ്എസിനെ അനുകൂലിക്കുന്ന മറാത്ത ദിനപത്രം കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണ്. ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന സഞ്ജയ് റാവത്തിനെ വേതാളവുമായി ഉപമിച്ചിരിക്കുകയാണ് ഈ ദിനപത്രം.

റാവത്ത് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മനസ്സാക്ഷി സൂക്ഷിപ്പുക്കാരനാണ്. അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം ഉദ്ധവിനെ പ്രകോപിപ്പിക്കാനാണ് സാധ്യത. നേരത്തെ ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ഒന്നിലധികം തവണ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രപതി ഭരണം കാണിച്ച് ബിജെപി ശിവസേന എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് വരെ സാമ്‌നയിലെ ലേഖനത്തില്‍ റാവത്ത് ആരോപിച്ചിരുന്നു.

റാവത്ത് വേതാളം

റാവത്ത് വേതാളം

വിക്രമാദിത്യ രാജാവിനെ തലതിരിഞ്ഞ ചോദ്യങ്ങളുമായി കുരുക്കുന്ന വേതാളമാണ് റാവത്ത് എന്ന് തരുണ്‍ ഭാരത് ദിനപത്രം ആരോപിക്കുന്നു. നാഗ്പൂരില്‍ നിന്നുള്ള പ്രമുഖ പത്രമാണ് ഇത്. ആര്‍എസ്എസ് അനുഭാവ ദിനപത്രമാണ് ഇത്. ബിജെപി നേതാക്കളുടെ ശബ്ദമായിട്ടാണ് ഈ ദിനപത്രം അറിയിപ്പെടുന്നത്. റാവത്ത് ബിജെപി ശിവസേ സഖ്യം വരുന്നത് ഇല്ലാതാക്കുകയാണെന്ന് തരുണ്‍ ഭാരത് കുറ്റപ്പെടുത്തുന്നു. അതേസമയം ഇത് വലിയ വിവാദമായിരിക്കുകയാണ്.

വെറും എന്റര്‍ടെയിന്‍മെന്റ്

വെറും എന്റര്‍ടെയിന്‍മെന്റ്

റാവത്തിന്റെ പേര് പറയാതെ അദ്ദേഹത്തെ വെറും ജോക്കര്‍ എന്നാണ് പത്രം വിശേഷിപ്പിച്ചത്. അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കുറിച്ച് ഭാവനകളാണ് പുറത്തുവിടുന്നത്. ബിജെപിയില്‍ ഫട്‌നാവിസ് ഒറ്റപ്പെട്ടെന്ന വാദം നല്ല എന്റര്‍ടെയിന്‍മെന്റാണെന്നും തരുണ്‍ ഭാരത് പരിഹസിക്കുന്നു. സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായ സഞ്ജയ് റാവത്ത് ഒതുക്കേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി വൃത്തങ്ങളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമാണ് തരുണ്‍ ഭാരതിന്റെ വിമര്‍ശനമെന്നാണ് സൂചന.

ബാലാസാഹേബ് ശ്രമിച്ചത്

ബാലാസാഹേബ് ശ്രമിച്ചത്

ഉദ്ധവും വേതാളവും എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് വിമര്‍ശനം ഉള്ളത്. മറാത്തി ഭാഷയില്‍ വേതാളം എന്ന പദം അര്‍ഥമില്ലാത്ത ചര്‍ച്ചകള്‍ നയിക്കുന്നയാള്‍ എന്ന അര്‍ഥമാണ് ഉള്ളത്. ബാലാസാഹേബ് താക്കറെ തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തോടാണ് പോരടിച്ചത്. എന്നാല്‍ ഈ വേതാകളം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിലും വലിയൊരു നിരാശയില്ലെന്നും ദിനപത്രം പറയുന്നു.

മഹാഭാരത്തിലെ സഞ്ജയന്‍

മഹാഭാരത്തിലെ സഞ്ജയന്‍

മഹാഭാരത്തിലെ സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് യുദ്ധത്തെ കുറിച്ച് വിവരിച്ച് കൊടുത്തയാളാണ്. എന്നാല്‍ ഈ സഞ്ജയന്‍ ധൃതരാഷ്ട്രരെ പോലെ അന്ധനാണെന്നും തരുണ്‍ ഭാരത് ദിനപത്രം വിമര്‍ശിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ആരാണെന്ന് ശിവസേന അറിഞ്ഞിരിക്കണമെന്നും ഇവര്‍ പറയുന്നു. അതേസമയം 1995ല്‍ അധികാരത്തിലെത്തിയപ്പോള്‍ ശിവസേന മുഖ്യമന്ത്രി പദം പങ്കുവെക്കാന്‍ തയ്യാറായിരുന്നോ എന്ന് ചിന്തിച്ച് നോക്കണമെന്നും തരുണ്‍ ഭാരത് പറഞ്ഞു. കുറഞ്ഞ സീറ്റുകളുള്ള ഒരു പാര്‍ട്ടി എങ്ങനെയാണ് മുഖ്യമന്ത്രി പദം ആവശ്യപ്പെടുകയെന്നും ഇവര്‍ ചോദിച്ചു.

 25 ശിവസേന എംഎല്‍എമാര്‍ ബിജെപിയിലേക്ക്..... 'അഹങ്കാരി'കളെ രണ്ടായി പിളര്‍ത്തുമെന്ന് എംഎല്‍എ 25 ശിവസേന എംഎല്‍എമാര്‍ ബിജെപിയിലേക്ക്..... 'അഹങ്കാരി'കളെ രണ്ടായി പിളര്‍ത്തുമെന്ന് എംഎല്‍എ

English summary
marathi publications likens sanjay raut to betaal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X