മറാഠി എഴുത്തുകാരന് ബാലചന്ദ്ര നെമാദേയ്ക്ക് ജ്ഞാനപീഠ പുരസ്കാരം
ദില്ലി: ജ്ഞാനപീഠ പുരസ്ക്കാരത്തിന് മറാഠി നോവലിസ്റ്റും കവിയുമായ ബാലചന്ദ്ര വനാജി നെമാദേ അര്‍ഹനായി. നെമാദേയുടെ ഹിന്ദു-ജഗന്യാച്ചി സമ്രുദ്ദ എന്ന നോവലിനാണ് പുരസ്കാരം. അമ്പതാമത്തെ ജ്ഞാനപീഠ പുരസ്കാരമാണ് ബാലചന്ദ്ര നെമാദേ സ്വന്തമാക്കുന്നത്. എഴുപത്തേഴുകാരനായ നെമാദേയുടെ പ്രശസ്തമായ നോവലുകളാണ് കോസല,ദേഖനി, ഹൂല്‍, ജാരില, ത്സൂല് എന്നിവ.
മെലഡി, ദേഖനി എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതാസമാഹാരങ്ങളാണ്. 2011ല്‍ അദ്ദേഹത്തിന് പദ്മശ്രീയും ലഭിച്ചിട്ടുണ്ട്. പതിനൊന്ന് ലക്ഷം രൂപയും സരസ്വതീ ശില്‍പ്പവും പ്രശംസി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഇംഗ്ലീഷ്, മറാഠി ഭാഷകളില്‍ പാണ്ഡിത്യം നേടിയ നെമാദേയെ തേടി ഇതിനോടകം നിരവധി അംഗീകാരങ്ങളാണ് എത്തിയത്.

നെമാദേയുടെ നിരൂപണ സാഹിത്യ കൃതിയായ ടീക സ്വയംവറിന് 1990ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1938ല്‍ മഹാരാഷ്ട്രയിലെ സാംഗ്വിയിലെ ഖാന്ദേശിലാണ് നെമാദേ ജനിച്ചത്. 1960ല്‍ മഹാരാഷ്ട്രയില്‍ ലിറ്റില്‍ മാഗസിന് വിപ്ലവത്തിന് തുടക്കമിട്ട നെമദേ 1963ല്‍ ആണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്.
ഖോസല എന്ന നോവലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സംഭാവന. 2010ലാണ് ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗല്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications