കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാദേയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് മറാഠി നോവലിസ്റ്റും കവിയുമായ ബാലചന്ദ്ര വനാജി നെമാദേ അര്‍ഹനായി. നെമാദേയുടെ ഹിന്ദു-ജഗന്യാച്ചി സമ്രുദ്ദ എന്ന നോവലിനാണ് പുരസ്‌കാരം. അമ്പതാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണ് ബാലചന്ദ്ര നെമാദേ സ്വന്തമാക്കുന്നത്. എഴുപത്തേഴുകാരനായ നെമാദേയുടെ പ്രശസ്തമായ നോവലുകളാണ് കോസല,ദേഖനി, ഹൂല്‍, ജാരില, ത്സൂല്‍ എന്നിവ.

മെലഡി, ദേഖനി എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതാസമാഹാരങ്ങളാണ്. 2011ല്‍ അദ്ദേഹത്തിന് പദ്മശ്രീയും ലഭിച്ചിട്ടുണ്ട്. പതിനൊന്ന് ലക്ഷം രൂപയും സരസ്വതീ ശില്‍പ്പവും പ്രശംസി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഇംഗ്ലീഷ്, മറാഠി ഭാഷകളില്‍ പാണ്ഡിത്യം നേടിയ നെമാദേയെ തേടി ഇതിനോടകം നിരവധി അംഗീകാരങ്ങളാണ് എത്തിയത്.

nemade

നെമാദേയുടെ നിരൂപണ സാഹിത്യ കൃതിയായ ടീക സ്വയംവറിന് 1990ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1938ല്‍ മഹാരാഷ്ട്രയിലെ സാംഗ്വിയിലെ ഖാന്ദേശിലാണ് നെമാദേ ജനിച്ചത്. 1960ല്‍ മഹാരാഷ്ട്രയില്‍ ലിറ്റില്‍ മാഗസിന്‍ വിപ്ലവത്തിന് തുടക്കമിട്ട നെമദേ 1963ല്‍ ആണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്.

ഖോസല എന്ന നോവലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സംഭാവന. 2010ലാണ് ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗല്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്.

English summary
Senior Marathi writer Bhalchandra Nemade gets prestigious Dnyanpeeth Puraskar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X