• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

14 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ വഴിത്തിരിവായില്ല

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ കിഴക്കൻ ലഡാക്കിലെ തർക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ചൈനീസ് സൈന്യത്തെ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തി ഇന്ത്യ. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും മുതിർന്ന സൈനിക കമാൻഡർമാർ തമ്മിൽ ആറാമത്തെ റൌണ്ട് ചർച്ചയാണ് ഇപ്പോൾ നടന്നത്. രാവിലെ ഒമ്പത് മണിയോടെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിൽ ആരംഭിച്ച ആരംഭിച്ച 14 മണിക്കൂർ നീണ്ടുനിന്നിരുന്നു.

വിനായകൻ സംവിധായകൻ ആകുന്നത് അഭിമാനമെന്ന് മൃദുലാ ദേവി, 'വെർബൽ റേപ്പിനെതിരെ ശക്തമായി മുന്നോട്ട്'

നയതന്ത്ര ചർച്ചയിൽ മുന്നേറ്റമുണ്ടായിട്ടില്ലെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. മീറ്റിംഗ് നടപടികളെക്കുറിച്ച് കോർപ്സ് കമാൻഡറാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക. അതിർത്തി പ്രശ്നം പരിഹരിക്കാൻ ഇരു രാജ്യങ്ങളുടേയും സൈനിക കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് ധാരണയിലെത്തിയിട്ടുള്ളത്. സെപ്തംബർ 10ന് മോസ്കോയിൽ വെച്ച് ഷാങ് ഹായ് സഹകരണ ചർച്ചക്കിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിക്കുന്ന നടപടികൾ സമയബന്ധിതമായി നടത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു.

 നയതന്ത്ര ചർച്ച

നയതന്ത്ര ചർച്ച

ലേയിലെ ഇന്ത്യൻ സൈന്യത്തിന്റെ 14 കോർപ്സിലെ ലഫ്. ജനറൽ ഹരീന്ദർ സിംഗിന് കീഴിലുള്ള പ്രതിനിധി സംഘമാണ് ചൈനീസ് കമാൻഡർമാരുമായി ചർച്ച നടത്തിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി ആദ്യമായാണ് ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യം ചർച്ച നടത്തുന്നത്. വിദേശകാര്യ ജോയിൻ സെക്രട്ടറി നവീൻ ശ്രീവാസ്തവയും ഇന്ത്യ- ചൈന അതിർത്തി തർക്കം സംബന്ധിച്ച നയതന്ത്ര ചർച്ചയിൽ പങ്കെടുത്തത്. 14 കോർപ്പ്സിന്റെ കമാൻഡറായ ലഫ്. ജനറൽ പിജികെ മേനോനും അടുത്ത മാസം നടക്കുന്ന നയതന്ത്ര തല ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് കാര്യങ്ങൾ

അഞ്ച് കാര്യങ്ങൾ

ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ അഞ്ച് കാര്യങ്ങളാണ് ഇന്ത്യൻ സൈന്യം മുന്നോട്ടുവെച്ചത്. അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും അതിർത്തി പരിപാലനുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും അതിനൊപ്പം അതിർത്തിയിൽ സമാധാനം പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി നേരത്തെ അഞ്ച് തവണ ചർച്ച നടത്തിയെങ്കിലും കിഴക്കൻ ലഡാക്കിൽ നിന്ന് ഏപ്രിലിന് മുമ്പായി സൈന്യത്തെ പിൻവലിക്കാനുള്ള സൈന്യം തൽസ്ഥിതി പാലിക്കാനുള്ള നിർദേശം ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല. ആഗസ്റ്റ് രണ്ടിനാണ് 11 മണിക്കൂറോളം നീണ്ടുനിന്ന അഞ്ചാം വട്ട ചർച്ച നടത്തിയത്. ജൂലൈ 14ന് നടന്ന 15 മണിക്കൂർ നീണ്ട ചർച്ചയാണ് അതിർത്തി വിഷയത്തിൽ നടന്നത്.

 അതിർത്തിയിൽ നിർണായക നീക്കം

അതിർത്തിയിൽ നിർണായക നീക്കം

ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നടപടികൾ കണക്കിലെടുത്ത് യുദ്ധസന്നദ്ധത വർധിപ്പിക്കുന്നതിന്റെ ഭാഗമായി അതിർത്തിയിലെ സൈനിക വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ പുതുതായി ഏറ്റെടുത്ത റാഫേൽ ജെറ്റുകൾ കിഴക്കൻ ലഡാക്കിലെ ഫോർവേഡ് ഏരിയകളിൽ വിന്യസിച്ചിരുന്നു. ഇന്ത്യ റഫേൽ ജെറ്റുകൾ ഏറ്റെടുത്ത് പത്ത് ദിവസത്തിന് ശേഷമാണ് ഇവ കിഴക്കൻ ലഡാക്കിൽ വിന്യസിക്കുന്നത്. സെപ്തംബർ പത്തിന് അംബാലയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിന് മേൽ കണ്ണുവയ്ക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് ഇത് നൽകുന്നത്. കിഴക്കൻ ലഡാക്കിലെ ഫോർവേർഡ് പോസ്റ്റുകളിൽ സൈനിക വിന്യാസവും ആയുധ വിന്യാസവും വർധിപ്പിച്ച് നിർണായക നീക്കമാണ് ഇന്ത്യൻ സൈന്യം നടത്തുന്നതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ശൈത്യകാലത്ത് താപനില 25 ഡിഗ്രി സെൽഷ്യസിൽ കുറയുന്ന സാഹചര്യത്തിൽ സൈനിക വിന്യാസത്തിനായി വിപുലമായ നീക്കങ്ങൾ നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം.

അതിർത്തിയിൽ വെടിവെയ്പ്പ്

അതിർത്തിയിൽ വെടിവെയ്പ്പ്

കിഴക്കൻ ലഡാക്കിലെ പാൻഗോങ് സോ തടാകത്തിന്റെ വടക്കുഭാഗം ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷം തുടരുന്നത്. മൂന്നിലധികം തവണയാണ് ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് തടസ്സപ്പെടുത്താൻ ചൈനീസ് സൈന്യം ശ്രമിച്ചിട്ടുള്ള്. പാൻഗോങ് തടാകത്തിന്റെ കിഴക്കും പടിഞ്ഞാറും തീരത്ത് വായുവിലേക്ക് വെടിയുതിർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ വെടിയുതിർക്കുന്നത്.

cmsvideo
  China should respect line of actual control, warns india | Oneindia Malayalam
   നിർണ്ണായക പ്രദേശങ്ങൾ

  നിർണ്ണായക പ്രദേശങ്ങൾ

  ആഗസ്റ്റ് 29, 30 തിയ്യതികളിൽ പാൻഗോങ് തടാകത്തിന്റെ തീരത്ത് ഇന്ത്യൻ ഭൂപ്രദേശം കൈവശപ്പെടുത്താനുള്ള ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. സെപ്തംബർ ഏഴിന് ഇന്ത്യൻ പ്രദേശം കയ്യടക്കാൻ ചൈനീസ് സൈന്യം വീണ്ടും ശ്രമിച്ചിരുന്നു. മുഖ്പാരി പ്രദേശത്ത് വെടിവെപ്പും ഉണ്ടായിരുന്നു. പാൻഗോങ്ങ് തടാകത്തിന്റെ കരയിലായിരുന്നു സംഭവം. കിഴക്കൻ ലഡാക്കിൽ ഫിംഗർ 2, ഫിംഗർ 3 പ്രദേശങ്ങളും പാൻഗോങ് തടാകത്തിന്റെ കിഴക്കുഭാഗത്തുള്ള തീരത്തും ഇന്ത്യൻ സൈന്യം ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാൽ ഫിംഗർ 4, ഫിംഗർ എന്നീ പ്രദേശങ്ങളിൽ ചൈനയാണ് ആധിപത്യം ഉറപ്പിച്ചിട്ടുള്ളത്.

  English summary
  Marathon Talks Between India and China, two countires Promise to Meet Again for the same
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X