കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊലക്കേസ്; പ്രതികളെല്ലാം ഇറ്റലിയിലേക്ക്?

Google Oneindia Malayalam News

ദില്ലി: കടല്‍ക്കൊലക്കേസില്‍ പ്രതിയായ സാല്‍വത്തോറെ ഗിരോണെയെ ഉപാധികളോടെ ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കാമെന്ന് ഇന്ത്യ. അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മറ്റൊരു പ്രതിയായ മാസിമിലോനോ ലത്തോറെയെ നേരത്തെ ഇറ്റലിയിലേക്ക് മടക്കി അയച്ചിരുന്നു.

വിചാരണ നടക്കുമ്പോള്‍ സാല്‍വത്തോറെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഇറ്റലി ഉറപ്പ് നല്‍കണമെന്നും ആവശ്യപെട്ടിട്ടുണ്ട്. രേഖാമൂലമുള്ള ഉറപ്പ് അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയില്‍ നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Gironia

രണ്ട് മലയാളി മത്സ്യബന്ധന തൊഴിലാളികള്‍ മരിച്ച കേസായിട്ടും ഇവരെ ഇന്ത്യയില്‍ തടവില്‍ പാര്‍പ്പിക്കാത്തതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. കേസില്‍ തുടക്കം മുതലേ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത്.

ഇതിനിടെ ട്രൈബ്യൂണല്‍ നിര്‍ദേശിക്കുകയാണെങ്കില്‍ സാല്‍വത്തോറെയെ ഇന്ത്യയില്‍ എത്തിക്കാമെന്ന് നെതര്‍ലാന്റിലെ ഇറ്റാലിയന്‍ സ്ഥാനപതി അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. 2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് വച്ച് സാല്‍വത്തോറെയും മാസിമിലാനും എന്റിക്ക ലെക്‌സി എന്ന കപ്പലില്‍ നിന്ന് വെടിവെച്ച് മത്സ്യത്തൊഴിലാഴികളെ കൊലപ്പെടുത്തിയത്.

English summary
Marines murder case: accused return to Italy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X