Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹശേഷമുള്ള ലൈംഗിക പീഡനം അംഗീകരിക്കാനാകില്ലെന്ന് മനേക ഗാന്ധി

ന്യൂഡല്‍ഹി: വിവാഹ ശേഷം ഭാര്യയെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കേന്ദ്ര വനിതാ, ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധി. വിവാഹത്തിനു മുന്‍പായാലും വിവാഹശേഷമായാലും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനത്തെ ഒരുപോലെ കാണണമെന്ന് അവര്‍ പറഞ്ഞു.

ഭര്‍ത്താവിന് അവകാശപ്പെട്ടതെന്ന് കാട്ടി ബലമായി പിടിച്ചെടുക്കേണ്ട ഒന്നല്ല ലൈംഗികത. തന്റെ സര്‍വശക്തിയുമെടുത്ത് പുരുഷന്‍ സ്ത്രീയെ പീഡിപ്പിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു. അപരിചിതരില്‍ നിന്നുള്ള ലൈംഗിക പീഡനം മാത്രമല്ല, സ്വന്തം ഭവനത്തില്‍ നിന്നുള്ള അതിക്രമങ്ങളില്‍ നിന്നും സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

manekagandhi

വിവാഹശേഷം ഭര്‍ത്താവ് ഭാര്യയെ ബലമായി പ്രാപിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. രാജ്യത്തെ സംസ്‌കാരം അനുസരിച്ച് ദിവ്യമായ കര്‍മമായാണ് ഭാര്യാ ഭര്‍തൃ ബന്ധത്തെ കാണുന്നത്. ഇത്തരം സാഹചര്യത്തില്‍ ഭര്‍ത്താവിനെതിരെ നടപടി അസാധ്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നേരത്തെ സ്ത്രീധന വിഷയത്തില്‍ മനേക ഗാന്ധി സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. സ്ത്രീധന നിയമം സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നെന്ന സര്‍ക്കാര്‍ നിലപാടാണ് മനേക ചോദ്യം ചെയ്തത്. സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നെന്ന കാരണം പറഞ്ഞ് ഇത്തരം നിയമത്തിന് ഭേദഗതി കൊണ്ടുവന്നാല്‍ അത് സ്ത്രീകള്‍ക്ക് എതിരായിവരുമെന്ന് മനേക ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+