കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെത്തിയെങ്കിലും സുക്കര്‍ബര്‍ഗ് ഇപ്പോഴും താജ്മഹലില്‍ തന്നെ

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സന്ദര്‍ശിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അമേരിക്കയിലേക്ക് മടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍, താജ്മഹലിനുള്ളിലെ കാഴ്ചകളില്‍ നിന്നും അത്രപെട്ടെന്ന് മടങ്ങിവരാന്‍ സാധിക്കുന്നില്ലെന്നാണ് ലോകത്തിലെ സമ്പന്നരില്‍ മുമ്പനായ സുക്കര്‍ ബര്‍ഗ് പറയുന്നത്.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ കൂടുതല്‍ ചിത്രങ്ങള്‍ അദ്ദേഹം ചൊവ്വാഴ്ച തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യാ ഗേറ്റിനു മുന്നിലെ റോഡിലൂടെ നടക്കുന്നതും താജ്മഹലിനുള്ളിലുള്ളതുമായ രണ്ടു ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അടുത്തവര്‍ഷം വീണ്ടും ഇവിടങ്ങളില്‍ മടങ്ങിവരുമെന്നും സുക്കര്‍ ബര്‍ഗ് പറയുന്നു.

mark-zuckerberg-tajmahal

താജ്മഹലിലേക്കുള്ള മടക്കത്തിന് കാത്തിരിക്കാന്‍ വയ്യ എന്നാണ് സുക്കര്‍ബര്‍ഗിന്റെ കമന്റ്. ഇന്ത്യയും ഇന്ത്യയിലെ കാഴ്ചയും സുക്കര്‍ബര്‍ഗിനെ നന്നായി ആകര്‍ഷിച്ചെന്നുവേണം കരുതാന്‍. ഇന്ത്യയ്‌ക്കൊപ്പം ചൈനയിലും സുക്കര്‍ബര്‍ഗ് സന്ദര്‍ശനം നടത്തിയിരുന്നു ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ലോക ജനസംഖ്യയില്‍ മുമ്പന്മാരായ ചൈനയിലും ഇന്ത്യയിലും സന്ദര്‍ശനം നടത്തിയതിലൂടെ കൂടുതല്‍ ആളുകളെ ഫേസ്ബുക്കിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നുതന്നെയാണ് സുക്കര്‍ബര്‍ഗിന്റെ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ ബിഎസ്എന്‍എല്ലുമായി കൈകോര്‍ത്ത് ഗ്രാമങ്ങളില്‍ വൈഫൈ ഒരുക്കുന്ന പദ്ധതിക്കും അടുത്തമാസം ഫേസ്ബുക്ക് തുടക്കം കുറിക്കുന്നുണ്ട്.

English summary
Mark Zuckerberg is back in California but he’s still dreaming of Taj Mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X