കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി - ഒബാമ കെട്ടിപിടിത്തതിന് സുക്കര്‍ബെര്‍ഗിന്റെ ലൈക്ക്

  • By Aswathi
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട, മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുടെയും ആലിംഗന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചിത്രം ആദ്യം ലൈക്ക് ചെയ്തത് ആരാണെന്നറിയാമോ? ഫേസ്ബുക്ക് സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്!.

ചിത്രത്തിന് കാല്‍ ലക്ഷത്തില്‍ അധികം ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. അതിഥി ദേവോ ഭവ, ഇന്ത്യയിലേക്ക് സ്വഗതം തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന്റെ കമന്റ് കോളത്തില്‍ നിറയുന്നത്. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

modi-obama-facebook

ലോക നേതാക്കളുടെ കൂടിക്കാഴ്ചയുടെ വാര്‍ത്തയ്‌ക്കൊപ്പം ലോകത്തിലേറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകന്റെ ലൈക്കും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വര്‍ത്തയില്‍ ഇടം നേടുകയാണ്.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഇന്ത്യയിലെത്തി മോഡിയുമായി കൂടിക്കാഴ്ച നടത്തുകയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടെ ഫെയ്‌സ്ബുക്കിന്റെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

English summary
Nearly 11.5 lakh users have already liked this Modi-Obama Facebook photo and first among them is Mark Zuckerberg, the company's founder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X