ഒടുവില്‍ സുക്കറണ്ണന്‍ കീഴടങ്ങി... ആ 'മാപ്പ്' പിന്‍വലിച്ചു
സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യക്കാരുടെ , പ്രത്യേകിച്ച് മലയാളികളുടെ സോഷ്യല്‍ മീഡിയ പൊങ്കാലയുടെ 'രുതി' അറിഞ്ഞവര്‍ പിന്നീട് ഒരു പ്രശ്‌നത്തിനും വരില്ലെന്ന് ഉറപ്പാണ്. ഏറ്റവും ഒടുവില്‍ നമ്മുടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ് പരാജയം സമ്മതിച്ചത്.
ഫേസ്ബുക്കില്‍ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതായിരുന്നു സുക്കര്‍ബര്‍ഗിന് പണികൊടുത്ത് സംഭവം ഇത്തിരി പ്രശ്‌നം തന്നെ ആയിരുന്നു കെട്ടോ.. കശ്മീരില്ലാത്ത മാപ്പ് ആണ് സുക്കര്‍ബര്‍ഗ് കൊടുത്തത്. വിവാദമുണ്ടാകാന്‍ വേറെ എന്തെങ്കിലും വേണോ...
എന്തായാലും പ്രതിഷേധം ശക്തമായപ്പോള്‍ ആ ഭൂപടം പിന്‍വലിച്ച് സുക്കര്‍ബര്‍ഗ് തലയൂരി.

കശ്മീരില്ലാത്ത ഭൂപടം
ജമ്മു കശ്മീര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രവലിയ വികാരമാണെന്നത് സുക്കര്‍ ബര്‍ഗിന് അറിയില്ലെന്ന് തോന്നുന്നു. അതുകൊണ്ടായിരിയ്ക്കാം അങ്ങനെ ഒരു തെറ്റ് അദ്ദേഹത്തിന് പറ്റിയത്.

എന്തിന് ഭൂപടം?
സൗജന്യ ഇന്റര്‍നെറ്റ് സേവനമായ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ആഫ്രിക്കയില്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചത്.

ഫേസ്ബുക്ക് ഇന്ത്യവിടണം
ഇന്ത്യയുടെ തെറ്റായ ഭൂപടം പിന്‍വലിച്ചില്ലെങ്കില്‍ ഫേസ്ബുക്ക് ഇന്ത്യ വിടണം എന്ന് പോലും ആവശ്യങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് സുക്കര്‍ബര്‍ഗ് ഭൂപടം പിന്‍വലിച്ചത്.

ഇതാണ് ആ പടം
ഇതായിരുന്നു ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ആ ഭൂപടം.

ഇന്ത്യയോട് കളിക്കണ്ട
ഇന്ത്യയുടെ തെറ്റായ ഭൂപടം സംപ്രേഷണം ചെയ്തതിന് അടുത്തിടെയാണ് അല്‍ ജസീറ ചാനലിന് രണ്ട് ദിവസം രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications