ആം ആദ്മിയില്‍ വിശ്വാസമായിരുന്നു; ഇപ്പോള്‍ അങ്ങിനെയല്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു
ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ ആദ്യം വിശ്വാസമായിരുന്നുവെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. എന്നാല്‍ കെജ്രിവാള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ പല തട്ടിപ്പുകാര്‍ക്കും പാദസേവ ചെയ്യുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.
അധികാരത്തിലേറിയത് മുതല്‍ ആം ആദ്മി ദില്ലിക്കുവേണ്ടി പലതും ചെയ്തിരുന്നു. അതിനെ അംഗീകരിക്കുകയും ചെയ്തിരുന്നു. കളങ്കിതര്‍ക്കൊപ്പം നില്‍ക്കാത്തതുകൊണ്ടാണ് കെജ്രിവാള്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലായിരുന്നു കട്ജുവിന്റെ ആരോപണം.

പഞ്ചാബ് ഒരിക്കലും എഎപിക്ക് യോജിച്ചതല്ല. പഞ്ചാബിലെ ജനങ്ങള്‍ക്ക് നവജ്യോത് സിദ്ദുവിന്റെ പാര്‍ട്ടിയെയാണ് ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പഞ്ചാബില്‍ നിലനില്‍ക്കുന്ന ലഹരി മാഫിയയെ ഇല്ലാതാക്കാനും കര്‍ഷക ആത്മഹത്യകള്‍ തടയാനും തൊഴിലില്ലായ്മ പരിഹരിക്കാനും സിദ്ദുവിന് മാത്രമേ കഴിയൂവെന്നും കട്ജു പറയുന്നു.












Click it and Unblock the Notifications