Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോർഡ് ഭൗ ഭൗ', അർണബ് ഗോസ്വാമിയെ പരിഹസിച്ച് മാര്‍ക്കണ്ഡേയ കട്ജു, താനെങ്കിൽ ഇതിലും കടുത്തേനെ!

ദില്ലി: ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കാമ്രയെ പിന്തുണച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. താനാണ് അര്‍ണബിനൊപ്പം വിമാനത്തിലെങ്കില്‍ ഇതിലും കടുത്ത രീതിയില്‍ അര്‍ണബിനോട് പെരുമാറിയേനെ എന്ന് കട്ജു ട്വിറ്ററില്‍ പ്രതികരിച്ചു. ലോര്‍ഡ് ഭൗഭൗ എന്നാണ് അര്‍ണബ് ഗോസ്വാമിയെ ട്വീറ്റില്‍ കട്ജു വിശേഷിപ്പിച്ചിരിക്കുന്നത്.

മാര്‍ക്കണ്ഡേയ കട്ജുവിന്റെ ട്വീറ്റ് ഇങ്ങനെയാണ്: ''ലോര്‍ഡ് ഭൗ ഭൗവിനോട് ചിലത് പറഞ്ഞതിന്റെ പേരില്‍ ചില വിമാനക്കമ്പനികള്‍ കുനാല്‍ കാമ്രയെ വിലക്കിയിരിക്കുകയാണ്. താനാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നതെങ്കില്‍ ഇതിലും മോശമായ ചിലത് പറഞ്ഞേനെ. മാധ്യമ പ്രവര്‍ത്തനത്തിന് തന്നെ കളങ്കമാണ് അര്‍ണബ്. തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുളള ധൈര്യം വിമാനക്കമ്പനികള്‍ക്ക് ഉണ്ടോയെന്ന് നോക്കാം''.

arnab

മാര്‍ക്കണ്ഡേയ കട്ജുവിന്റെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: '' മാധ്യമപ്രവര്‍ത്തനത്തിന് തന്നെ അപമാനമായ ലോര്‍ഡ് ഭൗ ഭൗവിനെ ചോദ്യം ചെയ്തതിന് കുനാല്‍ കാമ്ര പ്രശംസ അര്‍ഹിക്കുന്നു. കുനാലിനെ എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്. ലോര്‍ഡ് ഭൗ ഭൗവിനെ ആളുകള്‍ കാണുന്നയിടത്തെല്ലാം അപമാനിച്ച് വിടണം. ഒരു വിമാനത്തില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിന് മേലുളള കറയായ ഇയാളെ എല്ലായിടത്തും ജനം ചോദ്യം ചെയ്യണം''.

കഴിഞ്ഞ ദിവസമാണ് അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ കുനാല്‍ കാമ്ര പുറത്ത് വിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് അടക്കമുളള വിമാനക്കമ്പനികള്‍ കുനാലിന് യാത്ര വിലക്ക് പ്രഖ്യാപിച്ചു. എന്നാല്‍ മാപ്പ് പറയില്ലെന്നും താനത് ചെയ്തത് രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണെന്നും കുനാല്‍ പറയുന്നു. കുനാല്‍ കാമ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+