അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കണമെന്ന് മാര്‍ക്കണ്ഡേയ കട്ജു, കാരണം?
ദില്ലി: അഴിമതി ആരോപണത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ പ്രതികരണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസ്ഥാനത്ത് ഇരിക്കേണ്ടെന്നു പറഞ്ഞാണ് പലരും രംഗത്തെത്തിയത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും അദ്ദേഹത്തിനെതിരെയാണ് പ്രതികരിച്ചത്.
അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വന്നുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സത്യാവസ്ഥ അറിയുന്നതുവരെ അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസ്ഥാനത്തു നിന്നു മാറിനില്‍ക്കണമെന്നാണ് കട്ജു വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു ജെയ്റ്റിലിക്കെതിരെ പ്രതികരിച്ചത്.

എന്നാല്‍, അഴിമതിയില്‍ ജെയ്റ്റ്‌ലിക്ക് പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു അങ്ങനെയൊന്നു ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇതുവരെ ഒരു മോശമായ വാര്‍ത്തയും ജെയ്റ്റിലിയില്‍ നിന്നും കേട്ടിട്ടില്ലെന്നും കട്ജു പറയുന്നു. കീര്‍ത്തി ആസാദ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ജെയ്റ്റ്‌ലി മന്ത്രിസ്ഥാനത്തു നിന്നു മാറി നില്‍ക്കട്ടെയെന്നും കട്ജു അഭിപ്രായപ്പെട്ടു.
ജെയ്റ്റ്‌ലി കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്‍, പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്‌ലി തന്റെ ഭാഗത്തെ സത്യസന്ധത തെളിയുന്നതുവരെ മാറി നില്‍ക്കുന്നതാണ് നല്ലത്. സീസറിന്റെ ഭാര്യയും സംശയത്തിന് അതീതമാണ്. ജെയ്റ്റ്‌ലി ഡിഡിസിഎയുടെ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് അഴിമതി നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ മാറ്റി ന്ിര്‍ത്താന്‍ കഴിയില്ലെന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications