ഇന്ത്യക്കാര്‍ മന്ദബുദ്ധികള്‍.. മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്ക് നിര്‍ത്തി!
സുപ്രീം കോടതി മുന്‍ ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിനോട് വിട പറഞ്ഞു. രാഷ്ട്രീയവും സാമൂഹികവുമായ സംഭവ വികാസങ്ങളോട് സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിക്കുന്നതില്‍ വളരെ പ്രശസ്തനാണ് കട്ജു.
ചിലപ്പോള്‍ ബി ജെ പിയെയും ചിലപ്പോള്‍ കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്ന കട്ജുവിന്റെ പ്രയോഗങ്ങളും നിരീക്ഷണങ്ങളും ഒരേസമയം ചിരിയും ചിന്തയും ഉണര്‍ത്തുന്നതാണ്. ഇന്ത്യക്കാര്‍ മന്ദബുദ്ധികളും അഹങ്കാരികളുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കട്ജു ഫേസ്ബുക്കില്‍ തന്റെ അവസാന പോസ്റ്റ് എഴുതിയത്. കാണൂ..

ഇതെന്റെ അവസാനത്തെ പോസ്റ്റ്
ഇത് മിക്കവാറും എന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റായിരിക്കും എന്നാണ് കട്ജു പറഞ്ഞത്. തനിക്ക് 70 വയസ്സായി. വളരെ കുറച്ച് വര്‍ഷങ്ങളേ ഇനി ജീവിതം ബാക്കിയുള്ളൂ.

ഞാന്‍ ചെയ്തുകൊണ്ടിരുന്നത്
പലയിടത്തുനിന്നായി ഞാന്‍ പഠിച്ച കാര്യങ്ങളും അറിവുകളും നിങ്ങള്‍ക്ക് പങ്ക് വെക്കാനായിരുന്നു ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ തിരിച്ചുകിട്ടിയതോ
എനിക്ക് തിരിച്ചുകിട്ടിയത് എന്താണ്, ശകാരങ്ങലും ഭര്‍ത്സനങ്ങളുമാണ്. നിങ്ങളില്‍ പലരും മന്ദബുദ്ധികളും നിഷേധികളുമാണ്. ഒന്നും പഠിക്കാന്‍ ആഗ്രഹമില്ലാത്തവര്‍.

ഗുഡ് ബൈ
നിങ്ങളെ പഠിപ്പിക്കാന്‍ കൂടി ഞാന്‍ ശ്രമിച്ചല്ലോ. സോറി. ഗുഡ് ബൈ എന്ന് പറഞ്ഞാണ് കട്ജു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications