രാഷ്ട്രപിതാവ് അക്ബര്‍ ചക്രവര്‍ത്തിയാണെന്ന് മാര്‍ക്കണ്ഡേയ കട്ജു
ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ബ്രിട്ടീഷ് ചാരനാണെന്ന് ആക്ഷേപിച്ചതിന് പിന്നാലെ യഥാര്‍ത്ഥ രാഷ്ട്രപിതാവ് അക്ബര്‍ ചക്രവര്‍ത്തിയാണെന്ന പ്രസ്താവനയുമായി മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് കട്ജുവിന്റെ പരാമര്‍ശം.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് സഹിഷ്ണതയോടെ നയിച്ചയാളാണ് അക്ബര്‍ ചക്രവര്‍ത്തിയെന്ന് കട്ജു പറഞ്ഞു. യൂറോപ്പിലും മറ്റും മതത്തിന്റെ പേരില്‍ യുദ്ധങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു വരുന്ന കാലത്താണ് അക്ബര്‍ ഇന്ത്യയെ ഒരുമയോടെ നയിച്ചതെന്നും അതുകൊണ്ടുതന്നെ യഥാര്‍ത്ഥ രാഷ്ട്ര പിതാവ് അക്ബര്‍ ചക്രവര്‍ത്തിയാണെന്നും കട്ജു പറഞ്ഞു.

മഹാത്മാ ഗാന്ധി ഹിന്ദുത്വ ആശങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് മുന്‍തൂക്കം കൊടുത്തതെന്ന് കട്ജു തന്റെ ബ്ലോഗില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം ബ്രിട്ടീഷുകാരെ സഹായിക്കുന്ന വിധത്തിലുള്ള സമരരീതിയാണ് കൈക്കൊണ്ടതെന്നും യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര പോരാളികളുടെ മാര്‍ഗം അതല്ലായിരുന്നെന്നും കട്ജു വിശദീകരിക്കുന്നുണ്ട്.
ഗാന്ധിജിയെ കൂടാതെ സുഭാഷ് ചന്ദ്രബോസിനെയും കട്ജു വിമര്‍ശിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രബോസ് ജപ്പാന് ഏജന്റെന്നാണ് കട്ജുവിന്റെ വിലയിരുത്തല്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന് കീഴടങ്ങിയപ്പോള്‍ സുഭാഷ് ചന്ദ്രബോസും കീഴടങ്ങിയത് സംശയത്തിന് ഇടയാക്കുന്നതാണ്. യഥാര്‍ത്ഥ രാജ്യസ്നേഹി രാജ്യത്തിനുവേണ്ടി പടപൊരുതുകയായിരുന്നു വേണ്ടതെന്നും കട്ജു വിമര്‍ശിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications