കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപിതാവ് അക്ബര്‍ ചക്രവര്‍ത്തിയാണെന്ന് മാര്‍ക്കണ്ഡേയ കട്ജു

  • By Gokul
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ബ്രിട്ടീഷ് ചാരനാണെന്ന് ആക്ഷേപിച്ചതിന് പിന്നാലെ യഥാര്‍ത്ഥ രാഷ്ട്രപിതാവ് അക്ബര്‍ ചക്രവര്‍ത്തിയാണെന്ന പ്രസ്താവനയുമായി മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് കട്ജുവിന്റെ പരാമര്‍ശം.

രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് സഹിഷ്ണതയോടെ നയിച്ചയാളാണ് അക്ബര്‍ ചക്രവര്‍ത്തിയെന്ന് കട്ജു പറഞ്ഞു. യൂറോപ്പിലും മറ്റും മതത്തിന്റെ പേരില്‍ യുദ്ധങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു വരുന്ന കാലത്താണ് അക്ബര്‍ ഇന്ത്യയെ ഒരുമയോടെ നയിച്ചതെന്നും അതുകൊണ്ടുതന്നെ യഥാര്‍ത്ഥ രാഷ്ട്ര പിതാവ് അക്ബര്‍ ചക്രവര്‍ത്തിയാണെന്നും കട്ജു പറഞ്ഞു.

markandey-katju

മഹാത്മാ ഗാന്ധി ഹിന്ദുത്വ ആശങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് മുന്‍തൂക്കം കൊടുത്തതെന്ന് കട്ജു തന്റെ ബ്ലോഗില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം ബ്രിട്ടീഷുകാരെ സഹായിക്കുന്ന വിധത്തിലുള്ള സമരരീതിയാണ് കൈക്കൊണ്ടതെന്നും യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര പോരാളികളുടെ മാര്‍ഗം അതല്ലായിരുന്നെന്നും കട്ജു വിശദീകരിക്കുന്നുണ്ട്.

ഗാന്ധിജിയെ കൂടാതെ സുഭാഷ് ചന്ദ്രബോസിനെയും കട്ജു വിമര്‍ശിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍ ഏജന്റെന്നാണ് കട്ജുവിന്റെ വിലയിരുത്തല്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയപ്പോള്‍ സുഭാഷ് ചന്ദ്രബോസും കീഴടങ്ങിയത് സംശയത്തിന് ഇടയാക്കുന്നതാണ്. യഥാര്‍ത്ഥ രാജ്യസ്‌നേഹി രാജ്യത്തിനുവേണ്ടി പടപൊരുതുകയായിരുന്നു വേണ്ടതെന്നും കട്ജു വിമര്‍ശിച്ചു.

English summary
Markandey Katju says Mughal emperor Akbar is the real father of the nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X