കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭിനവ ഹനുമാന്‍മാര്‍ ഇന്ത്യയെ അപ്പാടെ ചുട്ടെരിക്കുകയാണ്', മോദിക്കും ഷാക്കുമെതിരെ തുറന്നടിച്ച് കട്ജു

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസ്സാക്കിയതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ട്വിറ്ററിലാണ് അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കുമെതിരെ തുറന്നടിച്ച് കട്ജു രംഗത്ത് വന്നിരിക്കുന്നത്.

'കശ്മീരിനെ പോലെ ആസാമും കത്തിയെരിയുകയാണ്. രാജ്യം കത്തുമ്പോള്‍ ഈ ആധുനിക നീറോമാര്‍ വീണ വായിക്കുന്നു. ഹനുമാന്‍ ലങ്കയ്ക്ക് മാത്രമാണ് തീ കൊളുത്തിയത്. എന്നാല്‍ ഈ അഭിനവ ഹനുമാന്‍മാര്‍ ഇന്ത്യയെ അപ്പാടെ ചുട്ടെരിക്കുകയാണ്' എന്നാണ് മാര്‍ക്കണ്ഡേയ കട്ജു ട്വീറ്റ് ചെയ്തിരിക്കുന്നത്.

bjp

'ആദ്യം കശ്മീര്‍, ഇപ്പോള്‍ ആസാം. ഇന്ത്യയില്‍ അടുത്തതായി എവിടെയാണ് ഇന്റര്‍നെറ്റ് നിരോധിക്കാന്‍ പോകുന്നത്' എന്ന് മറ്റൊരു ട്വീറ്റില്‍ കട്ജു ചോദിക്കുന്നു. 'യോഗ ദിനവും സ്വച്ഛ് ഭാരത് അഭിയാനും രാമക്ഷേത്രവും ഗോരക്ഷയും ആര്‍ട്ടിക്കള്‍ 370 റദ്ദാക്കലും പോലുളള ഒരു ഗിമിക്ക് മാത്രമാണ് പൗരത്വ ഭേദഗതി ബില്‍. ഭരണാധികാരികള്‍ക്ക് ഇതുവരെ ഒരു പരിഹാരവും കണ്ടെത്താന്‍ സാധിക്കാത്ത രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രദ്ധ തിരിക്കാനുളള ശ്രമങ്ങളാണിവ. നാസി ജര്‍മ്മനിയില്‍ ജൂതന്മാരെ പോലെ മുസ്ലീംങ്ങള്‍ ബലിയാടാക്കപ്പെടുകയാണ്' എന്നും കട്ജു ട്വീറ്റ് ചെയ്തു.

രാജ്യത്തെ തിന്ന് തീര്‍ക്കുന്ന ചിതലാണ് കോണ്‍ഗ്രസ് എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കും കട്ജു മറുപടി നല്‍കുന്നു. 'തന്റെ അഭിപ്രായത്തില്‍ വര്‍ഗീയതയുടെ പേരില്‍ വെറുപ്പ് പടര്‍ത്തിയും സമൂഹത്തെ ഭിന്നിപ്പിച്ചും ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തിയും ഭയപ്പെടുത്തിയും ജനാധിപത്യത്തെ ഇല്ലാതാക്കിയും നിയോ ഫാസിസ്റ്റ് നിലപാടുകളിലൂടെയും രാജ്യത്തെ തിന്ന് തീര്‍ക്കുന്ന ചിതല്‍ ബിജെപിയാണ്' എന്ന് കട്ജു ട്വീറ്റ് ചെയ്തു.

English summary
Markandey katju slams Central government for passing CAB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X