കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി ബ്രിട്ടീഷ് ചാരനായിരുന്നുവെന്ന് മാര്‍ക്കണ്ഡേയ കട്ജു

  • By Aiswarya
Google Oneindia Malayalam News

മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ എജന്റായിരുന്നുവെന്നു സുപ്രീം കോടതി മുന്‍ ജസ്റ്റീസ്
മാര്‍ക്കണ്ഡേയ കട്ജു. ബ്‌ളോഗിലാണു കട്ജുവിന്റെ വിമര്‍ശനം. ബ്രിട്ടീഷുകാരുടെ നയങ്ങളാണു ഗാന്ധി പിന്തുടര്‍ന്നതെന്നും ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്ഠിതമാണെന്നും കട്ജു വിമര്‍ശിച്ചു.

തന്റെ ബ്‌ളോഗിലാണ് കട്ജു ഇക്കാര്യം പറയുന്നത്. ഗാന്ധിജി എല്ലായ്‌പോഴും മതമാണ് പ്രസംഗിച്ചുനടന്നത്. ഹിന്ദു മതത്തെ കുറിച്ചാണ് ഗാന്ധിജി തുടരെ സംസാരിച്ചത്. രാമരാജ്യം, ഗോരക്ഷ, ബ്രഹ്മചര്യം, ജാതി സമ്പ്രദായം തുടങ്ങിയ കാര്യങ്ങള്‍ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ഗാന്ധിജി അവതരിപ്പിച്ചു.

markandey-katju.jpg -Properties

ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഗാന്ധിജി പറയുന്നതിനോട് യാഥാസ്ഥിക മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ടായി. ഇതിനാല്‍ അവര്‍ മുസ്‌ലിം ലീഗ് പോലുള്ള പാര്‍ട്ടികളിലേക്ക് ആകൃഷ്ടരായി. ഇത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തെ സഹായിക്കുന്നതല്ലേ? കട്ജു ചോദിച്ചു.

20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്‌ളവസമരങ്ങള്‍ ആരംഭിച്ചത്. ചന്ദ്രശേഖര്‍ ആസാദ്, അഷ്ഫാഖുല്ല, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവര്‍ ഇതിന്റെ മുന്നണിപോരാളികളായിരുന്നു. എന്നാല്‍ സത്യാഗ്രഹസമരം എന്ന അസംബന്ധമായ പുതിയ രീതി കൊണ്ടുവന്ന് ഈ വിപ്‌ളവ സമരങ്ങളുടെ വീര്യം ഗാന്ധിജി കുറച്ചു. ഇത് ബ്രിട്ടീഷുകാരെ സഹായിച്ചെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.

English summary
Press Council Chairman Justice Markandey Katju has sparked another row by describing Mahatma Gandhi as a British agent in his latest blog post. He said Gandhi did great harm to India by injecting religion into politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X