ഷാസിയ കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയെന്ന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു
ദില്ലി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വീണ്ടും വിവാദത്തില്‍. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് പോയ ഷാസിയ ഇല്‍മിക്കെതിരെ സെക്‌സിയസ്റ്റ് പരാമര്‍ം നേടിയാണ് ഇദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം നേടിയത്.
ഷാസിയ ഇല്‍മി കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയാണെന്നും അവരെ ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ ബിജെപിക്ക് വിജയം സുനിശ്ചതമെന്നുമായിരുന്നു മാര്‍ക്കണ്ഡേയ കട്ജുവിന്റെ ട്വീറ്റ്. വിവാദ പരാമര്‍ശത്തിന് പിന്നാലെ പലരും കട്ജുവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്രയും സമുന്നതനായ ഒരു വ്യക്തിയില്‍ നിന്നും ഇത്തരം വിലകുറഞ്ഞ ഒരു പ്രസ്താവനെ പ്രതീക്ഷിച്ചില്ലെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, രണ്ടുപേരെയും കണക്കറ്റ് കളിയാക്കുന്നതായി കട്ജുവിന്റെ ട്വീറ്റെന്ന് ഒരുവിഭാഗം വിലയിരുത്തി. ഇവരെ സൗന്ദര്യത്തില്‍ മാത്രം വിലയിരുത്തിയ കട്ജു മറ്റു ഗുണങ്ങളൊന്നും അവര്‍ക്കില്ലെന്ന് തുറന്നു കാണിക്കുകയായിരുന്നെന്നും ചിലര്‍ പറഞ്ഞു. അടുത്തിടെ കത്രീന കൈഫിനെ ഇന്ത്യന്‍ പ്രസിഡന്റാക്കണമെന്ന് പറഞ്ഞും കട്ജു വിവാദത്തിലായിരുന്നു.

രാഷ്ട്രീയക്കാര്‍ നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാറില്ലെന്നും സിനിമാ നടിമാരാണെങ്കില്‍ മുഖമെങ്കിലും കാണുമ്പോള്‍ സന്തോഷം ലഭിക്കുമെന്നുമായിരുന്നു കട്ജുവിന്റെ കമന്റ്. സംഭവം വിവാദമായതോടെ അദ്ദേഹം തന്റെ ബ്ലോഗ് പിന്‍വലിക്കുകയും തമാശയ്ക്കു പറഞ്ഞതാണെന്നും വ്യക്തമാക്കുകയും ചെയ്തു. ഒട്ടേറെ പൊതു വിഷയങ്ങളില്‍ ധീരമായ നിലപാടെടുത്ത വ്യക്തികൂടിയാണ് കട്ജു.












Click it and Unblock the Notifications