കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്ര ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ ഞാൻ കണ്ടിട്ടില്ല; ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് കട്ജു

Google Oneindia Malayalam News

ദില്ലി; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമം നിർദ്ദേശം ചെയ്ത പിന്നാലെ ഗൊഗോയിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജി. ഇത്രയും ലൈംഗിക വൈക്യൃതമുള്ള ആഭാസനായ മറ്റൊരു ജഡ്ജിയെ താൻ കണ്ടിട്ടില്ലെന്ന് കട്ജു ഫേസ്ബുക്കിൽ കുറിച്ചു.

Recommended Video

cmsvideo
Markandeya Katju Against Ranjan Gogoi | Oneindia Malayalam

20 വർഷം അഭിഭാഷകനായും മറ്റൊരി 20 വർഷം താൻ ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്. ധാരാളം നല്ല ജഡ്ജിമാരെയും മോശം ജഡ്ജിമാരെയും തനിക്ക് അറിയാം. പക്ഷേ രഞ്ജൻ ഗോഗോയിയെപ്പോലെ ലജ്ജയില്ലാത്തവനും ലൈംഗിക വൈകൃതമുള്ളതുമായ ഒരു ജഡ്ജിയെ ഇന്ത്യൻ ജുഡീഷ്യറിയിൽ താൻ ഇതുവരെ കണ്ടിട്ടില്ല. ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നത്, എന്നായിരുന്നു കട്ജുവിന്റെ പോസ്റ്റ്.

 katjugogoi-15845

നേരത്തേയും ഗൊഗോയിക്കെതിരെ കട്ജു രംഗത്തെത്തിയിരുന്നു. അയോധ്യാഭൂമിത്തർക്ക കേസിൽ ഉൾപ്പെടെ കേന്ദ്രം പറഞ്ഞപ്രകാരമാണ്‌ രഞ്‌ജൻ ഗൊഗോയ്‌ പ്രവർത്തിച്ചതെന്ന് കട്ജു ആരോപിച്ചിരുന്നു. ബിജെപി സർക്കാരിനു മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച് നിയമവ്യവസ്ഥയെ ഗൊഗോയ് കളങ്കപ്പെടുത്തുകയാണ് ചെയ്തത്. സിബിഐ മുൻ ഡയറക്ടർ അലോക്‌ വർമയെ കേന്ദ്രസർക്കാർ അധികാരഭ്രഷ്ടനാക്കിയ കേസിലും സ്വാഭാവികനീതിക്ക്‌ എതിരായ നടപടി ഉണ്ടായി. വനിതാ ജീവനക്കാരി ലൈംഗികാതിക്രമം ആരോപിച്ചപ്പോൾ താൻകൂടി അംഗമായ മൂന്നംഗ ബെഞ്ചുണ്ടാക്കി വാദംകേട്ട രഞ്‌ജൻ ഗൊഗോയ്‌യുടെ നടപടിയും തെറ്റാണെന്ന് കട്ജു നേരത്തേ പറഞ്ഞിരുന്നു.

ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജുമാരായ മദന്‍ ബി ലോകുറും കുര്യന്‍ ജോസഫും രംഗത്തെത്തിയിരുന്നു.തീരുമാനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, വിശ്വാസ്യത എന്നിവയെ പുനര്‍നിര്‍വചിക്കുമെന്നായിരുന്നു ലോകൂറിന്റെ വിമർശനം.

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി നാമനിർദേശം ചെയ്തത്. അയോധ്യ ഉൾപ്പെടെ രാജ്യത്തെ മുൾമുനയിൽ നിർത്തിയ പല സുപ്രധാന കേസുകളിലും കേന്ദ്രത്തിന് അനുകൂലമായി വിധി പറഞ്ഞതിനുള്ള പ്രതിഫലമാണ് ഗൊഗൊയിയുടെ രാജ്യസഭാംഗത്വം എന്ന ആക്ഷേപം ശക്തമാണ്, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നിയമനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിമർശനം ഉയരുമ്പോഴും അംഗത്വം സ്വീകരിക്കും എന്ന് തന്നെയാണ് ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കുന്നത്.

'ഗര്‍ഭം ഉണ്ടാക്കാന്‍ പുരുഷന് വെറും 10 മിനിറ്റ് മതി'; അന്ന് രജതിനെ കൂവി ഓടിച്ച ആര്യയ്ക്ക് പറയാനുള്ളത്'ഗര്‍ഭം ഉണ്ടാക്കാന്‍ പുരുഷന് വെറും 10 മിനിറ്റ് മതി'; അന്ന് രജതിനെ കൂവി ഓടിച്ച ആര്യയ്ക്ക് പറയാനുള്ളത്

എംഎൽഎമാരെ കടത്തിയത് 65 കോടി വീശി, പണം കൈമാറിയത് വിജയ് രൂപാണിയുടെ ബംഗ്ലാവിൽ വെച്ചെന്ന്,ഗുരുതര ആരോപണംഎംഎൽഎമാരെ കടത്തിയത് 65 കോടി വീശി, പണം കൈമാറിയത് വിജയ് രൂപാണിയുടെ ബംഗ്ലാവിൽ വെച്ചെന്ന്,ഗുരുതര ആരോപണം

ദിഗ് വിജയ് സിങ് കസ്റ്റഡയില്‍; റിസോര്‍ട്ടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, കുതിച്ചെത്തി ഡികെ ശിവകുമാര്‍ദിഗ് വിജയ് സിങ് കസ്റ്റഡയില്‍; റിസോര്‍ട്ടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, കുതിച്ചെത്തി ഡികെ ശിവകുമാര്‍

English summary
Markandeya Katju against Ranjan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X