കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വീണ്ടുമെത്തുന്നു; വിപണിയില്‍ മുന്നേറ്റം, 1000 പോയന്റ് കുതിച്ച് ഓഹരി വിപണി

Google Oneindia Malayalam News

മുംബൈ: ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഉണര്‍വ്. രാവിലെ നടന്ന ഇടപാടുകളില്‍ 1000 പോയന്റ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1041 പോയന്റ് ഉയര്‍ന്ന് 38972 ലും നിഫ്റ്റി 306 പോയന്റ് ഉയര്‍ന്ന് 11713ലുമെത്തി. ഫിനാന്‍ഷ്യല്‍, ഓട്ടോ, എനര്‍ജി, മെറ്റല്‍ വിഭാഗത്തിലാണ് മുന്നേറ്റം പ്രകടമായത്.

07

അദാനി പോര്‍ട്ട്‌സ്, ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ്, എസ്ബിഐ, ഗ്രാസിം ഇന്റസ്ട്രീസ്, അള്‍ട്രാ ടെക് സിമന്റ് എന്നിവയാണ് വന്‍ നേട്ടം കൊയ്തത്. റിലയന്‍സ് ഇന്റസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്കും വില കൂടി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന വ്യാഴാഴ്ച വരെ ഈ മുന്നേറ്റം പ്രകടമാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ബിജെപിക്ക് വിജയം പ്രവചിച്ചാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടുള്ളത്. കഴിഞ്ഞ കുറച്ചുദിവസമായി ഇടിവ് രേഖപ്പെടുത്തിയിരുന്ന ഓഹരി വിപണി ഇന്ന് വ്യാപാരം തുടങ്ങിയ ഉടനെ മുന്നേറുകയായിരുന്നു. നിക്ഷേപകര്‍ കൂട്ടത്തോടെ എത്തി ഇടപാടുകള്‍ നടത്തി. എന്‍ഡിഎയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍.

ജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗിജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗി

കേവല ഭൂരിപക്ഷം മറികടക്കാന്‍ എന്‍ഡിഎയ്ക്ക് സാധിക്കുമെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇത് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വിപണിയില്‍ സ്ഥിരതയുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നതും വന്‍ കുതിപ്പ് നടത്തിയതും. വ്യാഴാഴ്ച യഥാര്‍ഥ ഫലം പ്രഖ്യാപരിക്കുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തൂക്കുസഭ വന്നാല്‍ വിപണി ഇടിയാനാണ് സാധ്യത.

English summary
Mumbai Stock Exchange rise Over 1,000 Points After Exit Polls Predict NDA Win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X