കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ജയിച്ചാല്‍ വിപണി കുതിക്കുമെന്ന് ട്രംപ്; ഇല്ലെങ്കില്‍ വന്‍ തകര്‍ച്ചയുണ്ടാകും

Google Oneindia Malayalam News

ദില്ലി: വരുന്ന അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഞാന്‍ വീണ്ടും ജയിച്ചാല്‍ വിപണി കുതിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ വ്യവസായികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ജയിച്ചാല്‍ വിപണി ആയിരം പോയന്റ് ഉയരും. വീണ്ടും തിരഞ്ഞെക്കപ്പെട്ടില്ലെങ്കില്‍ മുമ്പില്ലാത്ത വിധം വിപണി തകര്‍ന്നടിയുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ വ്യവസായികളെല്ലാം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു.

D

റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള എന്നിവരുള്‍പ്പെടെയുള്ളവര്‍ ട്രംപുമായി സംവദിച്ചു. വ്യവസായികളുടെ ആശങ്കകള്‍ ട്രംപ് കേട്ടു.

അമേരിക്കയില്‍ നിക്ഷേപം നടത്തിയവരോട് അദ്ദേഹം നന്ദി പറഞ്ഞു. വിദേശ നിക്ഷേപം ശക്തിപ്പെടുത്തുന്നതിന് അമേരിക്കയിലെ സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ട്രംപ് ഉറപ്പ് നല്‍കി. ചില നിയന്ത്രണങ്ങള്‍ നിയമപരമായതാണ്. എന്നാല്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

ദില്ലി കലാപത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി; കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീര്‍ദില്ലി കലാപത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി; കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീര്‍

നരേന്ദ്ര മോദിയെ അഭിനന്ദിച്ച ട്രംപ് പക്ഷേ, അദ്ദേഹം പരുക്കനായ വ്യക്തിയാണെന്ന് വിശേഷിപ്പിച്ചു. ഞങ്ങള്‍ ഇവിടെ ജോലിയുണ്ടാക്കി. മോദി അമേരിക്കയിലും ജോലിയുണ്ടാക്കി. അടുത്ത തിരഞ്ഞെടുപ്പില്‍ ഞാന്‍ തന്നെ ജയിക്കും. അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്തും സൈനിക മേഖലയിലും തന്റെ സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും ട്രംപ് അവകാശപ്പെട്ടു. കൊറോണ വൈറസ് രോഗം മൂലമുള്ള സാഹചര്യം അധികംവൈകാതെ മാറും. ആശങ്ക വേണ്ട. ചൈന നന്നായി പരിശ്രമിക്കുന്നുണ്ട്. ഞാന്‍ ചൈനീസ് പ്രസിഡന്റുമായി സംസാരിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

English summary
Markets Will Jump Thousands Of Points If I Win," Trump Tells business leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X