Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാര്‍ മണ്ടന്‍മാര്‍ എല്ലാം മുന്‍കൂട്ടിക്കണ്ട് കട്ജു

കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നവര്‍ മണ്ടന്‍മാരാണെന്ന് മാര്‍ക്കണ്ഡേയ കട്ജു.

ദില്ലി: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നവര്‍ മണ്ടന്‍മാരാണെന്ന് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇത് സംബന്ധിച്ച പ്രതികരണം രേഖപ്പെടുത്തിട്ടുള്ളത്. 90% ഇന്ത്യക്കാരും മണ്ടന്‍മാരാണെന്ന തന്റെ അഭിപ്രായത്തെ സാധൂകരിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഇത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന തരത്തില്‍ ബഹളം സൃഷ്ടിക്കാനേ ഈ തീരുമാനത്തിന് കഴിയൂവെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

markandey katju

500 ന്റെയും 1000 ന്റെയും കറന്‍സികള്‍ പിന്‍വലിച്ചതോടെ അങ്കലാപ്പിലായത് ഇന്ത്യയിലെ ജനങ്ങളാണ്. ആശങ്കയും സംശയവും പ്രതികരണവുമെല്ലാം ഫേസ് ബുക്കില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. സാധാരണക്കാരന്‍ മുതല്‍ സാമ്പത്തിക വിദഗ്ദ്ധര്‍ വരെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനത്തെ ധീരമായി കാണുന്നവര്‍ക്കെതിരെയാണ് കട്ജുവിന്‍റെ പ്രതികരണം. കള്ളപ്പണങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനും അതുവഴി രാജ്യത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് ഇവരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+