India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യസമാജം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ സാധുത ഇല്ല; നിരീക്ഷണവുമായി സുപ്രീം കോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: ആര്യസമാജം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ആര്യസമാജത്തിന്റെ പ്രവര്‍ത്തനവും അധികാര പരിധിയും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ല എന്ന് ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. യോഗ്യരായ അധികാരികള്‍ക്ക് മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്.

മധ്യപ്രദേശിലെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്നും സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും യുവാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ആര്യസമാജ് മന്ദിറില്‍ വെച്ചായിരുന്നു വിവാഹം എന്നും ഇയാള്‍ പറഞ്ഞു. കേന്ദ്ര ഭാരതീയ ആര്യപ്രതിനിധി സഭ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റും ഇയാള്‍ ഹാജരാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. യോഗ്യരായ അധികാരികള്‍ക്ക് മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ കൊണ്ടുവരിക, എന്നാണ് സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്.

പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശംപി സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശം

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോസ്‌കോ) നിയമത്തിലെ സെക്ഷന്‍ 5(എല്‍)/6 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഏപ്രിലില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചിരുന്നു.

എന്നാ ക്യൂട്ടാടാ ഈ കൊച്ച്..; ഐമയുടെ പുതിയ ചിത്രം കണ്ടോ? കിടിലനെന്ന് ആരാധകര്‍

ജസ്റ്റിസ് കെ എം ജോസഫിന്റെയും ജസ്റ്റിസ് ഹൃഷികേശ് റോയിയുടെയും ബെഞ്ച് ആര്യപ്രതിനിധി സഭയോട് 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് സെക്ഷന്‍ 5, 6, 7, 8 ലെ വ്യവസ്ഥകള്‍ ഒരു മാസത്തിനകം തങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

സ്വാമി ദയാനന്ദ സരസ്വതി 1875-ല്‍ സ്ഥാപിച്ച ഒരു ഹിന്ദു പരിഷ്‌കരണ സംഘടനയാണ് ആര്യസമാജം. പ്രധാനമായും ഹിന്ദു മതത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രസ്ഥാനമായാണ് ആര്യസമാജം വളര്‍ന്ന് വന്നത്. ജാതി ഇല്ലാത്ത ഹൈന്ദവരുടെ ഒരു സംഘടന ആയും പിന്നീട് ഇത് മാറി.

cmsvideo
  Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam
  English summary
  marriage certificate issued by the Arya Samaj has no legal validtiy says supreme court
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X