കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് വിവാഹം ചെയ്തു മുങ്ങി, തട്ടിയത് കോടികള്‍, വിദ്യാസമ്പന്നരായ സ്ത്രീകളെ, ഒടുവില്‍ അറസ്റ്റില്‍

നാലര കോടിയാണ് ഇയാള്‍ വിവാഹ തട്ടിപ്പിലൂടെ സ്വന്തമാക്കിയതെന്ന് പോലീസ് കണ്ടെത്തി. ഭാര്യമാരില്‍ ഒരാള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷിച്ചത്.

  • By Ashif
Google Oneindia Malayalam News

എട്ട് സ്ത്രീകളെ വിവാഹം ചെയ്തു മുങ്ങിയ തട്ടിപ്പുവീരന്‍ അറസ്റ്റില്‍. വിവാഹം ചെയ്യുക മാത്രമല്ല, എല്ലാ സ്ത്രീകളുടെയും സമ്പത്തും ഇയാള്‍ കവര്‍ന്നു. സ്വര്‍ണവും വസ്തു വകകളുമെല്ലാം കവര്‍ന്ന് മുങ്ങിയ വെള്ളാളൂര്‍ സ്വദേശി ബി പുരുഷോത്തമന്‍ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് അറസ്റ്റിലായത്. ഇയാളുടെ ഇരകളില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരാണ്. പരാതി പോലീസിലെത്തിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പു നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 18 സ്ത്രീകളാണ് പ്രതിക്കെതിരേ പരാതിയുമായി വന്നിട്ടുള്ളത്. ബിസിനസുകാരനായിരുന്ന പുരുഷോത്തമനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്...

ബിസിനസ്

ബിസിനസ്

ലോറി ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തിയിരുന്ന വ്യക്തിയാണ് വെല്ലാളൂര്‍ സ്വദേശിയായ പുരുഷോത്തമന്‍. ബിസിനസ് പൊളിഞ്ഞപ്പോള്‍ ജീവിക്കാന്‍ പുതിയ വഴി കണ്ടെത്തുകയായിരുന്നു തട്ടിപ്പിലൂടെ. എട്ട് വര്‍ഷത്തിനിടെ നിരവധി സ്ത്രീകളെ വിവാഹം ചെയ്തു പുരുഷോത്തമന്‍. തൃശിനാപള്ളിയില്‍ അറസ്റ്റിയ ഇയാള്‍ പോലീസുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

വിവാഹം മാത്രമല്ല

വിവാഹം മാത്രമല്ല

എട്ട് പേരെ വിവാഹം ചെയ്യുക മാത്രമല്ല, എല്ലാവരെയും വഞ്ചിച്ച് പണം തട്ടുകയും ചെയ്തു. ഇന്നിപ്പോള്‍ എല്ലാ ഭാര്യമാരും തെരുവിലാണ്. സ്വന്തമായുണ്ടായിരുന്നു വീടും സ്വര്‍ണവുമെല്ലാം പല പേരില്‍ പുരുഷുത്തമന്‍ സ്വന്തമാക്കി. ചിലതെല്ലാം വിറ്റു പണവുമായി മുങ്ങി. എന്നാല്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ അഞ്ചു പൈസയില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

 നാലര കോടി രൂപ

നാലര കോടി രൂപ

നാലര കോടിയാണ് ഇയാള്‍ വിവാഹ തട്ടിപ്പിലൂടെ സ്വന്തമാക്കിയതെന്ന് പോലീസ് കണ്ടെത്തി. ഭാര്യമാരില്‍ ഒരാള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷിച്ചത്. അപ്പോള്‍ പരാതി പ്രളയമായിരുന്നു. ഇപ്പോള്‍ 18 കേസാണ് പുരുഷോത്തമനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കോയമ്പത്തൂര്‍ പോലീസ് പറയുന്നു.

അധ്യാപിക ഇന്ദിര

അധ്യാപിക ഇന്ദിര

ചെന്നൈക്കാരിയായ ഇന്ദിരാ ഗാന്ധി കോളേജ് അധ്യാപികയാണ്. പുരുഷോത്തമന്‍ ഇവരെ വിവാഹം ചെയ്തത് ഇവരുടെ ആസ്തി കണ്ടിട്ടായിരുന്നു. വളരെ സ്നേഹത്തോടെ ആയിരുന്നു പുരുഷോത്തമന്‍ പെരുമാറിയിരുന്നത്. അതില്‍ വീണുപോയെന്ന് ഇന്ദിരാ ഗാന്ധി പറയുന്നു.

ഒന്നര കോടിക്ക്

ഒന്നര കോടിക്ക്

ചെന്നൈയിലെ ഹൃദയ ഭാഗത്തുള്ള വീട് വിറ്റു തന്റെ നാടായ കോയമ്പത്തൂരിലേക്ക് മാറാം എന്ന് എപ്പോഴും പുരുഷോത്തമന്‍ നിര്‍ബന്ധിക്കുമായിരുന്നു. ഒടുവില്‍ ഇന്ദിരയും സമ്മതിച്ചു. ഉടനെ ഒന്നര കോടിക്ക് വീട് വില്‍പ്പന നടന്നു. പണവുമായി പുരുഷോത്തമന്‍ മുങ്ങുകയും ചെയ്തു.

ഭര്‍ത്താവുമില്ല, പണവുമില്ല

ഭര്‍ത്താവുമില്ല, പണവുമില്ല

ഇപ്പോള്‍ ഇന്ദിരാ ഗാന്ധിക്ക് ഭര്‍ത്താവുമില്ല, പണവുമില്ല, കയറിക്കിടക്കാന്‍ വീടുമില്ല. എന്നാല്‍ പുരുഷോത്തമനെ വെറുതെവിടില്ലെന്ന് തീരുമാനിച്ചു അവര്‍. വിശദമായ പരാതി തയ്യാറാക്കി പോലീസിന് നല്‍കി. പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് സമാനമായ രീതിയില്‍ നാല് സ്ത്രീകളെ കൂടി പുരുഷോത്തമന്‍ പറ്റിച്ചിട്ടുണ്ടെന്ന് ബോധ്യമായത്.

നാലാമത്തെ ഭാര്യ

നാലാമത്തെ ഭാര്യ

ഇന്ദിരാ ഗാന്ധി പുരുഷോത്തമന്റെ നാലാമത്തെ ഭാര്യയാണ്. ഇന്ദിരയുടെ പണമായി മുങ്ങിയ ശേഷം വീണ്ടും നാല് സ്ത്രീകളെ പുരുഷോത്തമന്‍ വിവാഹം ചെയ്തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. നാല് ഭാര്യമാരാണിപ്പോള്‍ പുരുഷോത്തമന്‍ പണം തട്ടിയെന്ന് കാണിച്ച് കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

കുമുദവല്ലിയുടെ കൃഷി

കുമുദവല്ലിയുടെ കൃഷി

മറ്റൊരു ഭാര്യ കുമുദവല്ലിയുടെ കൃഷി ഭൂമിയാണ് നഷ്ടപ്പെട്ടത്. നാട്ടില്‍ കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയുടെ പരിഗണനയിലാണെന്നും മൂന്ന് കോടി ചെലവാക്കിയാല്‍ ആ സ്വത്ത് സ്വന്തമാക്കാമെന്നും അതുവിറ്റാല്‍ 17 കോടി ലഭിക്കുമെന്നും പുരുഷോത്തമന്‍ വിശ്വസിപ്പിച്ചു. സംശയം ഒട്ടും തോന്നാത്ത കുമുദവല്ലി കൃഷി ഭൂമി വിറ്റു പണം കൈമാറി.

ധനികരായ വിധവകള്‍

ധനികരായ വിധവകള്‍

കോയമ്പത്തൂരിലെ ഒരു വൈവാഹിക ഏജന്‍സി മുഖേനയാണ് പുരുഷോത്തമന്‍ ഭാര്യമാരെ തേടിയിരുന്നത്. ഏജന്‍സി നടത്തിയിരുന്നത് മോഹന്‍, വനജ കുമാരി എന്നിവാണ്. ഇവര്‍ പുരുഷോത്തമനില്‍ നിന്ന് വന്‍തോതില്‍ പണം കൈക്കലാക്കിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ധനികരുടെ വീട്ടിലെ വിധവകളെയാണ് പുരുഷോത്തമന്‍ വിവാഹത്തിന് തിരഞ്ഞെടുത്തിരുന്നത്.

കൂട്ടുപ്രതികള്‍

കൂട്ടുപ്രതികള്‍

മോഹനും വനജ കുമാരിയും കേസില്‍ പ്രതികളാണ്. ഗാന്ധി പുരത്തായിരുന്നു പുരുഷോത്തമന്‍ ലോറി ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തിയിരുന്നത്. വെല്ലാളൂരില്‍ അമ്മയ്ക്കും മകള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

ഇരകള്‍ ഇവര്‍

ഇരകള്‍ ഇവര്‍

ആദ്യ ഭാര്യ ഉഷാ റാണി വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. സബിത, സ്‌കൂള്‍ അധ്യാപിക വിമല, കോളേജ് അധ്യാപിക ഇന്ദിരാ ഗാന്ധി, രാമനാഥപുരം സ്വദേശി ശാന്തിനി, ഈറോഡ് സ്വദേശി ചിത്ര, കോയമ്പത്തൂരിലെ കുമുദവല്ലി, നാമക്കലിലെ സുശീല എന്നിവരെല്ലാം പുരുഷോത്തമന്റെ തട്ടിപ്പിനിരയായിട്ടുണ്ട്.

18 വിവാഹം

18 വിവാഹം

ചില വിവാഹങ്ങള്‍ പുരുഷോത്തമന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 18 വിവാഹതട്ടിപ്പു കേസുകളാണ് ഇതുവരെ പുരുഷോത്തമനെതിരേ എടുത്തിട്ടുള്ളത്. ജനുവരി ആദ്യത്തില്‍ മുങ്ങിയ ഇയാളെ തൃശിനാപള്ളിയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് എസ്ഐ മസുത ബീഗം പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി എത്താനിടയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

English summary
Marriage Fraud, Who marrying eight woman, Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X